Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ലി​ന്യം: ആ​ദി​വാ​സി...

മാ​ലി​ന്യം: ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി

text_fields
bookmark_border
garbage
cancel
camera_alt

മ​ലി​ന​മ​യ​മാ​യ കോ​ള​നി​മു​റ്റ​ങ്ങ​ളി​ലൊ​ന്ന്

വെ​ള്ള​മു​ണ്ട: ശു​ചീ​ക​ര​ണം മു​റ​പോ​ലെ ന​ട​ക്കു​ന്നു​വെ​ന്ന് പ​റ​യു​മ്പോ​ഴും ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ പ​ല​തും മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു. മ​ലി​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​ർ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​ണ്. കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന ആ​ദി​വാ​സി കോ​ള​നി​ക​ളി​ലാ​ണ് പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി കോ​ള​നി​ക​ൾ മ​ലി​ന​മ​യ​മാ​ണ്. വ​ൻ​തോ​തി​ൽ രാ​സ, കീ​ട​നാ​ശി​നി​ക​ൾ ത​ളി​ക്കു​ന്ന വ​യ​ലു​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും വെ​ള്ള​വും മ​ലി​ന​മാ​ണ്. ഈ ​നീ​ർ​ച്ചാ​ലി​നെ ആ​ശ്ര​യി​ച്ചാ​ണ് പ​ല ആ​ദി​വാ​സി കോ​ള​നി​യി​ലും കു​ടും​ബ​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത്. മു​റ്റ​വും പ​രി​സ​ര​വും മ​ലി​ന​മ​യ​മാ​യ കോ​ള​നി​ക​ളി​ൽ മു​മ്പ് കോ​ള​റ​യ​ട​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്ത സം​ഭ​വ​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളും കോ​ള​നി​ക​ളി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ്. മു​മ്പ് മ​ക്കി​യാ​ട് പാ​ലേ​രി​യി​ൽ‌ എ​ലി​പ്പ​നി ബാ​ധി​ച്ച്‌ യു​വാ​വ് മ​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

വെ​ള്ള​മു​ണ്ട​യി​ലെ പ​ല​ഭാ​ഗ​ത്തും പ​ക​ർ​ച്ച​രോ​ഗ​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. മു​മ്പ് കോ​ള​റ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നു​ശേ​ഷം കൃ​ത്യ​മാ​യ ശു​ചീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ട​ക്കാ​ല​ത്ത് പ​ഴ​യ​പ​ടി​യാ​യി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യു​ണ്ട്. മു​റു​ക്കി​ത്തു​പ്പി​യ മു​റ്റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ചെ​റി​യ കു​ട്ടി​ക​ള​ട​ക്കം കി​ട​ന്ന് ക​ളി​ക്കു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TribalWayanad NewsGarbage DumpEpidemic Threat
News Summary - Garbage- Epidemic threat in tribal colonies
Next Story