Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പലതവണ പിടിയിലായ കഞ്ചാവ് മൊത്തവിതരണക്കാരൻ വീണ്ടും പിടിയിൽ

text_fields
bookmark_border
പലതവണ പിടിയിലായ കഞ്ചാവ് മൊത്തവിതരണക്കാരൻ വീണ്ടും പിടിയിൽ
cancel

കഴക്കൂട്ടം: ലഹരി പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കഞ്ചാവ് മൊത്തവിതരണക്കാരൻ പിടിയിൽ. കഴക്കൂട്ടം വിളയിൽക്കുളം സ്വദേശി വാവാകൃഷ്ണ എന്ന കൃഷ്ണ എസ്. ബാബു (27) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. മുമ്പ് നിരവധി തവണ കഞ്ചാവ് കേസിൽ എക്സൈസും പൊലീസും ഇയാളെ പിടികൂടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ 30 ന് ഇയാളുടെ വിളയിൽകുളത്തെ വീട്ടിൽ കഞ്ചാവ് വിൽപന നടക്കുന്നതറിഞ്ഞ് തുമ്പ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ചില്ലറ വില്പനക്കായി ചെറിയ പാക്കറ്റുകളിലായി നിറയ്ക്കുകയായിരുന്ന രണ്ടു കിലോ കഞ്ചാവ് അന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഒളിവിലായിരുന്ന ഇയാളെ ഇന്നലെ വെളുപ്പിന് ആറ്റുകാലിൽ നിന്നാണ് തുമ്പ പൊലീസ് പിടികൂടിയത്.

അവസാനമായി 2020ൽ എട്ടു കിലോ കഞ്ചാവാണ് വാവകൃഷ്ണയുടെ വീട്ടിൽ നിന്നും പൊലീസ് പിടികൂടിയത്. അന്ന് മാസങ്ങളോളം ഇയാൾ ഒളിവിലായിരുന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ganja wholesaler arrested
Next Story