Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

text_fields
bookmark_border
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
cancel
camera_alt

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും ചേർന്ന് പിടികൂടിയ കഞ്ചാവ്

കണ്ണൂർ: ആർ.പി.എഫും എക്സൈസും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 19.6 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് വശത്താണ് ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

റെയിൽവേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വലിയ ചാക്കിനകത്ത് പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടി വെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കഴിഞ്ഞദിവസവും റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടിയിരുന്നു. മൂന്നാം പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്ത് നിന്ന് 3.756 കിലോ കഞ്ചാവാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ganja siezed at Kannur railway station
Next Story