കുറ്റിപ്പുറത്ത് വൻ കഞ്ചാവ് വേട്ട; മൂന്ന് പേർ അറസ്റ്റിൽ
text_fieldsമലപ്പുറം: കുറ്റിപ്പുറത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗം എത്തിച്ച 25 കി ലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോട്ടക്കൽ സ്വദേശികളായ റിഷാദ്(21), മജീദ് (23), രണ്ടത്താണി സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ഒാേട്ടാറിക്ഷ കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം 500 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികളിൽ നിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘം കുറ്റിപ്പുറത്ത് ട്രെയിൻ ഇറങ്ങിയിട്ടുണ്ടെന്ന് മനസിലാക്കിയാണ് ഇവരെ പിടികൂടിയത്.
എക്സൈസ് ഇൻസ്െപക്ടർ ജിജി പോൾ, പ്രിവൻറീവ് ഒാഫീസർ ജാഫർ, ലതീഷ്, ഹംസ, ഷിബു ശങ്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയിൽ ആദ്യമായാണ് ഇത്രയും കൂടുതൽ കഞ്ചാവ് കസ്റ്റഡിയിൽ എടുക്കുന്നത്.
