Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ഞ്ചാ​വ്​​ലോ​ബി...

ക​ഞ്ചാ​വ്​​ലോ​ബി ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്

text_fields
bookmark_border
ക​ഞ്ചാ​വ്​​ലോ​ബി ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്
cancel
camera_alt

ക​ഞ്ചാ​വ്​ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി കോ​രാ​ണി​യി​ൽ എ​ക്​​സൈ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ

ആ​റ്റി​ങ്ങ​ല്‍: ക​ര്‍ണാ​ട​ക​യി​ല്‍ റെ​യ്ഡ് ശ​ക്ത​മാ​യ​പ്പോ​ള്‍ സു​ര​ക്ഷി​ത ഇ​ടം തേ​ടി ക​ഞ്ചാ​വ്​​ലോ​ബി കേ​ര​ള​ത്തി​ലേ​ക്ക് താ​വ​ളം മാ​റ്റി​െ​യ​ന്നാ​ണ്​ എ​ക്​​സൈ​സ്​ നി​ഗ​മ​നം.

ക​ര്‍ണാ​ട​ക​യി​ല്‍ മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് മാ​ഫി​യ​ക്കെ​തി​െ​ര ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​രം​ഭി​ക്കു​ക​യും ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ല​ട​ക്കം റെ​യ്ഡു​ക​ള്‍ തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. നേ​ര​േ​ത്ത കേ​ര​ള​ത്തി​ലേ​ക്കും ക​ഞ്ചാ​വ് എ​ത്തി​യി​രു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നോ ക​ര്‍ണാ​ട​ക​യി​ല്‍ നി​േ​ന്നാ ആ​യി​രു​ന്നു.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ഒ​ന്ന്​ മു​ത​ല്‍ അ​ഞ്ച്​ കി​ലോ വ​രെ പാ​ക്ക​റ്റു​ക​ള്‍ എ​ത്തി​ച്ച് ന​ല്‍കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ബം​ഗ​ളൂ​രു, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റെ​യ്ഡ് തു​ട​ങ്ങി​യ​തോ​ടെ കേ​ര​ള​ത്തി​ലെ വി​പ​ണ​ന​ത്തി​നു​ള്ള​വ ഇ​വി​ടെ​ത്ത​ന്നെ മാ​റ്റി​സൂ​ക്ഷി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ്​ എ​ക്​​സൈ​സ്​ ക​രു​തു​ന്ന​ത്.

നി​ല​വി​ല്‍ കോ​രാ​ണി​യി​ല്‍ എ​ത്തി​ച്ച ക​ഞ്ചാ​വ് ശേ​ഖ​രം കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍ക്ക് ന​ല്‍കാ​ന്‍ ല​ക്ഷ്യ​മി​ട്ട് എ​ത്തി​ച്ച​താ​യി​രു​ന്നു. വ​ലി​യ​തോ​തി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ അ​ത്ര​യും വി​പ​ണി​ബ​ന്ധ​മു​ള്ള വ്യ​ക്തി​യും ആ​യി​രി​ക്കും.

വ​ര്‍ഷ​ങ്ങ​ളാ​യി രം​ഗ​ത്തു​ള്ള ചെ​റു​കി​ട ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. എ​ക്‌​സൈ​സ് സം​ഘം മേ​ല്‍തോ​ന്ന​യ്ക്ക​ല്‍ സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaganja lobby
Next Story