ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് പ്രവാസിക്ക് നൽകി; യുവാവ് പിടിയിൽ
text_fieldsഈങ്ങാപ്പുഴ (കോഴിക്കോട്): ദുബൈയിലേക്ക് പോകുന്ന യുവാവിന് ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് നൽകിയ യുവാവ് പിടി യിലായി. അടിവാരം വള്ളിക്കെട്ടുമ്മൽ മുനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കമ്പിവേലുമ് മല് അഷ്റഫിെൻറ മകന് അനീഷിെൻറ കൈയിലാണ് കൊടുത്തയക്കാൻ ശ്രമിച്ചത്. പാക്കിങ്ങിൽ സംശയം തോന്നിയതു കാരണം ബന്ധു അഴിച്ചുനോക്കിയപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് കണ്ടത്. ദുബൈയില്ന്ന് അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകീട്ട് മടങ്ങാനിരിക്കെയാണ് മുനീഷ് പാർസൽ കൊണ്ടുവന്നത്.
അനീഷിെൻറ മാതൃസഹോദരൻ കുഞ്ഞാവ, ദുബൈയിലുള്ള മകൻ ഷാനിദിന് കൊടുക്കാൻ ഏൽപിച്ചതാണെന്നാണ് പ്രതി വീട്ടുകാരെ ധരിപ്പിച്ചത്. പിന്നീടാണ് സംഭവം പുറത്തായത്. തന്ത്രപരമായ നീക്കത്തില്‍ വെള്ളിയാഴ്ച മുനീഷിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. വിവരമറിഞ്ഞ് താമരശ്ശേരി എസ്.ഐ ഷറഫുദ്ദീെൻറ നേതൃത്വത്തില്‍ പൊലീസ് എത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹല്‍വയും കസ്റ്റഡിയിലെടുത്തു.
