Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി പുതുമുഖ നായകനടനും കാമറമാനും പിടിയിൽ
text_fieldsbookmark_border
മട്ടാഞ്ചേരി: കഞ്ചാവുമായി പുതുമുഖ ചലച്ചിത്രനടനും കാമറമാനും ഫോർട്ട്കൊച്ചിയിൽ എക്സൈസിെൻറ പിടിയിലായി. ഇത്ത പ്രൊഡക്ഷൻസിെൻറ ബാനറിൽ നിർമിക്കുന്ന ‘ജമീലാെൻറ പൂവൻകോഴി’ ചിത്രത്തിലെ നായകനായ കോഴിക്കോട് സ്വദേശി മിഥുൻ (25), കാമറമാൻ ബംഗളൂരു സ്വദേശി വിശാൽ വർമ (26) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഫോർട്ട്കൊച്ചി ഫോർട്ട് നഗറിെല സൺ ഷൈൻ ഹോം സ്റ്റേയിൽ രണ്ടുമാസമായി താമസിച്ചുവരുകയായിരുന്നു ഇരുവരും. അഭിനയത്തിെൻറ ക്ഷീണം തീർക്കാൻ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊച്ചിയിലെ സിനിമ ഷൂട്ടിങ് സെറ്റുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
കൊച്ചി എക്സൈസ് സി.ഐ ടി.എസ്. ശശികുമാറിെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ ടോണി കൃഷ്ണ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയറാം, സെയ്ത്, റിയാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ സജിത എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story