Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് ശൃംഖലയിലെ കണ്ണികളായ വിദ്യാർത്ഥികളടക്കം മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവ് ശൃംഖലയിലെ കണ്ണികളായ വിദ്യാർത്ഥികളടക്കം മൂന്നു പേർ അറസ്റ്റിൽ
cancel

ചെങ്ങന്നൂർ: തമിഴ്നാട്ടിലും കേരളത്തിലുമായി നീളുന്ന കഞ്ചാവ് മാഫിയാ ശൃംഖലയിൽ കണ്ണികളായവർ അറസ്റ്റിൽ. മാന്നാർ ഇ രമത്തൂർ കേറ്റാളപ്പറമ്പിൽ വീട്ടിൽ വിശാഖ് (20), കുട്ടമ്പേരൂർ ജോർജിഭവനത്തിൽ ജോർജി ഫ്രാൻസിസ് (18) ,വീയപുരം മേൽപ്പാടം ക ോട്ടമാലിൽ സുബിൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി തട്ടാരമ്പലം -മാന്നാർ റോഡിൽ ഇരമത്തൂരിൽ നിന്നുമാണിവർ പിടിയിലായത്.

ബാങ്കുവഴി പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത ശേഷം അറിയിപ്പു ലഭിക്കുന്ന മുറക്ക് മാന്നാറിൽ നിന്നും ബസിൽ കുമളിയിലെത്തിയാണ് കഞ്ചാവു ഏറ്റുവാങ്ങുന്നത്. തുടർന്ന്കോയമ്പത്തൂരിലേക്ക് പോകും. അവിടെ നിന്നും ട്രെയിനിൽ കയറി സാഹചര്യങ്ങൾക്കനുസരിച്ച് തിരുവല്ല ചെങ്ങന്നൂർ മാവേലിക്കര എന്നി സ്റ്റേഷനുകളിൽ എവിടെയെങ്കിലും ഇറങ്ങുന്നതാണ് രീതി. പരിശോധനകളിൽ പെടാതിരിക്കുന്നതിനാണ് ഈ യാത്രാ രീതി അവലംബിക്കുന്നത്. കഞ്ചാവിന് 23000 രൂപയാണ് വിലയെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിപുലമായ അന്വേഷണം നടത്തുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. ഇതിൽ കഞ്ചാവ് ബീഡി വലിച്ച കേസിൽ വിശാഖിനെ നേരത്തെ പൊലിസ് പിടികൂടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ganja Arrest Mannar-Kerala News
Next Story