Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടുതൽ കാര്യങ്ങൾ...

കൂടുതൽ കാര്യങ്ങൾ പിന്നീട്​ വെളിപ്പെടുത്തുമെന്ന്​ ഗംഗേശാനന്ദ

text_fields
bookmark_border
കൂടുതൽ കാര്യങ്ങൾ പിന്നീട്​ വെളിപ്പെടുത്തുമെന്ന്​ ഗംഗേശാനന്ദ
cancel

കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട്​ വെളിപ്പെടുത്തുമെന്ന്​ സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം സ്വയം മുറിച്ചതല്ല, രണ്ടുപേർ ചേർന്ന്​ തന്നെ ആക്രമിക്കുകയായിരു​െന്നന്നും എറണാകുളത്തെ ആശുപത്രിയിൽ വാർത്തസമ്മേളനത്തിൽ ഗംഗേശാനന്ദ പറഞ്ഞു. 

എറണാകുളം സ്‌പെഷ്യലിസ്​റ്റ്സ്​​ ആശുപത്രിയില്‍ മൂന്നുമാസമായി വിദഗ്​ധ ചികിത്സയിലായിരുന്നു ഗംഗേശാനന്ദ. യൂറോളജി വിഭാഗം സീനിയര്‍ കണ്‍സൽട്ടൻറ്​ ഡോ. ആര്‍. വിജയ​​​െൻറ നേതൃത്വത്തില്‍ ആറുമണിക്കൂർ നീണ്ട വിദഗ്​ധ ശസ്​ത്രക്രിയയിലൂടെ ഗംഗേശാനന്ദ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതരും അറിയിച്ചു. 

കഴിഞ്ഞ മേയിലാണ്​ ഗംഗേശാനന്ദയെ ഗുരുതരാവസ്​ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇവിടെ ​മൂന്ന്​ ശസ്​ത്രക്രിയ നടത്തിയിരുന്നു. തുടര്‍ ചികിത്സകളെക്കുറിച്ചാണ്​ ഇപ്പോൾ ചിന്തിക്കുന്നതെന്നും വയനാട് കേന്ദ്രീകരിച്ച് ചികിത്സ സഹായ പദ്ധതികള്‍ നടപ്പാക്കാൻ ആഗ്രഹിക്കുന്നതായും ഗംഗേശാനന്ദ പറഞ്ഞു. 

പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചെന്നാണ്​ ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നീട് സ്വയം മുറിച്ചതാണെന്ന് ഗംഗേശാനന്ദ ​െപാലീസിന് മൊഴി നല്‍കി. ഇപ്പോൾ ഇദ്ദേഹം വീണ്ടും നിലപാട്​ മാറ്റിയിരിക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsorgan cut casemalayalam newsGangeshanadha
News Summary - Gangeshanada statement on cut case-Kerala news
Next Story