മയക്കുമരുന്ന് നൽകി യുവാവിനെ അബോധാവസ്ഥയിലാക്കിയ സംഘം പിടിയിൽ
text_fieldsസുധീർ, മുഹമ്മദ് മുസ്തഫ
കൊച്ചി: മയക്കുമരുന്ന് നൽകി യുവാവിനെ അബോധാവസ്ഥയിലാക്കി കടന്നുകളഞ്ഞ സംഘം പിടിയിൽ.കൊല്ലം കുറ്റിച്ചിറ സ്വദേശിയായ സിയാദ് എന്ന യുവാവിന് അമിതമായി ലഹരി കുത്തിവെച്ച് മരണംവരെ സംഭവിക്കാവുന്ന തരത്തിൽ അബോധാവസ്ഥയിലാക്കി കടന്നുകളഞ്ഞ കൊല്ലം പെരുമ്പുഴ സ്വദേശി സുധീർ (32), കിളികൊല്ലൂർ സ്വദേശി മുഹമ്മദ് മുസ്തഫ (23) എന്നിവരാണ് ചേരാനല്ലൂർ പൊലീസ് പിടിയിലായത്.
അർബുദബാധിതർക്ക് വേദനസംഹാരിയായും മയക്കത്തിനും ഉപയോഗിക്കുന്ന ഗുളിക പ്രതികൾ അനധികൃതമായി മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങി ലഹരിക്കുവേണ്ടി ഉപയോഗിക്കുകയും വിൽപന നടത്തുകയുമായിരുന്നു.ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ കഴിയുന്ന സിയാദിെൻറ പിതാവ് നൽകിയ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമീഷണർ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞ പ്രതികളെ കൊല്ലം ജില്ലയിൽനിന്ന് സാഹസികമായാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് െചയ്തു. കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് മാഫിയയെക്കുറിച്ച് കൊച്ചി പൊലീസ് അന്വേഷിച്ചു വരുകയാണ്.
കൂടാതെ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം മാരകമായ ലഹരിഗുളികകൾ വിൽപന നടത്തുന്ന മെഡിക്കൽ ഷോപ്പുകളും സ്ഥാപനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

