പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; ഏഴ് പേർ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജിൽ പതിനാറുകാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായവരെ കൂടാതെ കസ്റ്റഡിയിലുണ്ടായിരുന്ന വൈശാഖ്, ജിതിൻ എന്നിവരുെട അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
നവംബര്‍ 13നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായാണ് കേസ്. ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്, അയൂബ്, സജിൻ, ശ്യാം, ബലാല്‍സംഗത്തിന് ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ പവിത്രന് എന്നിവരെ ബുധനാഴ്ച തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ദിനേശന് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് കുട്ടിയുടെ പിതാവിനേയും ഡി.വൈ.എഫ്.ഐ നേതാവ് നിഖില്‍, അഞ്ജന എന്ന വ്യാജപേരില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ആന്തൂരിലെ മൃദുല്‍ എന്നിവരെയും തളിപ്പറമ്പ് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വളപട്ടണം സ്റ്റേഷന് പരിധില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ വളപട്ടണം പൊലീസിന് കൈമാറി.
