വീട്ടമ്മക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം: മൂന്നുപേർ പിടിയിൽ
text_fieldsമുഹ്സിൻ, ആഷിക്ക്, ആസിഫ്
മഞ്ചേരി: മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേർ മഞ്ചേരി പൊലീസിന്റെ പിടിയിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ വീട്ടിൽ ആഷിക്ക് (25), എളയിടത്ത് വീട്ടിൽ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതി മുള്ളമ്പാറ സ്വദേശി പറക്കാടൻ വീട്ടിൽ റിഷാദ് (27) പൊലീസ് വീട് വളയുന്നതിനിടയിൽ ഓടുപൊളിച്ച് രക്ഷപ്പെട്ടു. ഒന്നാം പ്രതിയായ മുഹ്സിൻ ഫോണിലൂടെയും നവ മാധ്യമങ്ങളിലൂടെയും പരിചയപ്പെട്ട് ആറുമാസത്തോളമായി സൗഹൃദം നടിച്ചു പലതവണകളായി വിവിധ ലഹരികൾ നൽകി സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയായ മുഹ്സിൻ റൗഡി ലിസ്റ്റിലുണ്ട്. മലപ്പുറം എസ്.ഐ നിതിൻ, മഞ്ചേരി സ്റ്റേഷനിലെ എസ്.ഐമാരായ ഗ്രീഷ്മ, ബഷീർ, ഐ.കെ. ദിനേശ്, പി. സലീം, ആർ. ഷഹേഷ്, കെ.കെ. ജസീർ, കെ. സിറാജുദ്ധീൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.