പീഡനക്കേസിൽ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റിൽ; ഓം പ്രകാശിന്റെ അടുത്ത കൂട്ടാളി
text_fieldsകടുത്തുരുത്തി: യുവതിയെ ഹോട്ടലിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു.
കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്ന് വീടുവളഞ്ഞാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൊച്ചിയിൽ ലഹരിപാർട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശുമായി അടുത്ത ബന്ധമുള്ളയാളാണ് രാജേഷ്.
രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് കോതന്നൂർ ടൗണിന് സമീപത്തെ വാടകവീട്ടിൽ നിന്നും രാജേഷിനെ പിടികൂടുന്നത്. കൊലപാതകം, കവർച്ച, പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് രാജേഷെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

