Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറുകളിലെത്തിയ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
കാറുകളിലെത്തിയ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി
cancel

താമരശ്ശേരി: വെഴുപ്പൂർ എൽ.പി സ്കൂളിനു സമീപം കാറുകളിലെത്തിയ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന താമരശ്ശേരി തച്ചംപൊയില്‍ അവേലം മുരിങ്ങംപുറായില്‍ അഷ്‌റഫിനെയാണ് (55) തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി-മുക്കം സംസ്ഥാനപാതയിൽ ശനിയാഴ്ച രാത്രി 9.45നാണ് സംഭവം.

മുക്കത്തുനിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുകയായിരുന്ന അഷ്‌റഫിനെ രണ്ടുകാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞു മർദിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മുക്കം കൊടിയത്തൂര്‍ എള്ളങ്ങൽ അലി ഉബൈറാന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഷ്‌റഫിന്റെ ഭാര്യ സഹോദരൻ ലിജാസിന് ഗൾഫിൽ അലി ഉബൈറാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നാണ് സൂചന.

അലി ഉബൈറാന്റെ ബന്ധുക്കളെ താമരശ്ശേരി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ക്വട്ടേഷൻ സംഘത്തിൽ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾ ഉടൻ വലയിലാകുമെന്ന് താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അശ്റഫ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gang kidnapped the businessman at Thamarassery
Next Story