ഗണേഷ് ദിലീപിനെ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്ന് റിപ്പോർട്ട്
text_fieldsകൊച്ചി: എം.എൽ.എയും നടനുമായ ഗണേഷ്കുമാർ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്ന് ജയിൽ സുപ്രണ്ടിെൻറ റിപ്പോർട്ട്. ജയിൽ ചട്ടങ്ങൾ പാലിച്ചാണ് ഗണേഷിെൻറ കൂടികാഴ്ച. സുപ്രണ്ടിെൻറ സാന്നിധ്യത്തിലായിരുന്നു ദിലീപുമായി സംസാരിച്ചത്. അരമണിക്കൂർ നീണ്ട കൂടികാഴ്ചയിൽ ഇരുവരും തമ്മിൽ കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ജയിൽസുപ്രണ്ട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ജയിൽ സുപ്രണ്ട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതോടൊപ്പം സെപ്തംബർ രണ്ട് മുതൽ അഞ്ച് വരെ ദിലീപിനെ സന്ദർശിച്ചവരുടെ പേരുകളും കോടതിക്ക് കൈമാറിയിട്ടുണ്ട്.
നേരത്തെ ഭരണപക്ഷത്തിെൻറ ഭാഗമായ ഗണേഷ് കുമാർ ദിലീപിനെ സന്ദർശിച്ചത് വിവാദമായിരുന്നു. സിനിമക്കാരുടെ കൂട്ടത്തോടെയുള്ള സന്ദർശനം കേസിനെ ദുർബലപ്പെടുത്തുമെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
