ഗേണഷ്കുമാർ കേസ്: അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാതെ എഴുതിത്തള്ളാനാവില്ല
text_fieldsെകാച്ചി: ഗണേഷ്കുമാർ എം.എൽ.എയെ പ്രതി ചേർത്ത് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ അനുമതിയില്ലാതെ എഴുതിത്തള്ളാൻ പൊലീസിന് ഏകപക്ഷീയമായി കഴിയില്ല. കേസ് മുന്നോട്ടുകൊണ്ടുേപാകേണ്ടെന്ന് തീരുമാനിച്ചാലും അന്വേഷണം പൂർത്തിയാക്കിയതായി ചൂണ്ടിക്കാട്ടി പൊലീസിന് കോടതിയിൽ റിപ്പോർട്ട് നൽകേണ്ടി വരും. കുറ്റപത്രത്തിന് പകരം കേസ് അവസാനിപ്പിക്കണമെന്ന നടപടിയാകും ശിപാർശ ചെയ്യുകയെന്ന് മാത്രം.
എഫ്.െഎ.ആർ രജിസ്റ്റർ ചെയ്താൽ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകലാണ് ആദ്യ നടപടി. പിന്നീട് അന്വേഷണം പൂർത്തിയാക്കിയശേഷം കുറ്റപത്രം നൽകുകയോ കേസ് എഴുതിത്തള്ളാനുള്ള ശിപാർശയോടെ റിപ്പോർട്ട് നൽകുകയോ ചെയ്യും. ഗണേഷ്കുമാറിെൻറ കേസിൽ അന്വേഷണ നടപടികൾ ആരംഭിക്കും മുമ്പ് തന്നെയാണ് ഒത്തുതീർപ്പ് ചർച്ചകളും കേസ് അവസാനിപ്പിക്കാനുള്ള തീരുമാനവുമുണ്ടായത്. സാധാരണ നിലയിൽ ക്രിമിനൽ കേെസടുത്താൽ പരാതിക്കാർക്ക് കേസില്ലെന്ന് പറഞ്ഞാൽ പോലും പിൻവലിക്കാനോ അവസാനിപ്പിക്കാനോ കഴിയില്ലെന്ന ഒേട്ടറെ കോടതി വിധികൾ നിലവിലുണ്ട്. എന്നാൽ, ക്രിമിനൽ കേസുകളാണെങ്കിൽ പോലും ഒത്തുതീർപ്പാക്കാവുന്നവയുടെ (കോമ്പൗണ്ടബിൾ) പട്ടികയിൽ വരുന്നതാെണങ്കിൽ ഒത്തുതീർപ്പിന് തടസ്സമില്ലെന്ന് ഹൈകോടതി മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ ‘മാധ്യമ’ത്തോട് പറഞ്ഞു. പരാതിക്കാർ സഹകരിക്കാതെ കേസ് നടത്തിപ്പ് അസാധ്യമാകുന്ന സാഹചര്യമുണ്ടാകുമെന്നിരിെക്ക ഇത്തരം കേസുകളുമായി മുന്നോട്ടുപോകുന്നത് ഫലം കാണില്ല. എങ്കിലും അന്വേഷണം സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് മാത്രമേ കേസ് അവസാനിപ്പിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താൽ പരാതിക്കാരെൻറ താൽപര്യത്തിനനുസരിച്ച് കേസ് വേണമെന്നോ വേെണ്ടന്നോ തീരുമാനിക്കാനാവില്ലെന്ന് മുൻ ഡി.ജി.പി കെ.ജെ. ജോസഫ് പറഞ്ഞു. കോടതിയിൽ റിപ്പോർട്ട് നൽകി മാത്രമേ കേസ് ഉപേക്ഷിക്കാൻ കഴിയൂ. അന്വേഷണം നടന്നതായി കോടതിയെ ബോധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നൽകുന്ന റിപ്പോർട്ടിൽ മജിസ്ട്രേറ്റ് സ്വീകരിക്കുന്ന നിലപാട് പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവമുള്ള കേസുകളിൽ ഒത്തുതീർപ്പുകൾ പോലുള്ള നടപടികൾ കോടതികൾ പ്രോത്സാഹിപ്പിക്കാറില്ല. കേസിന് പകരം ഇത്തരം റിപ്പോർട്ടുകളാകും കോടതി തള്ളിക്കളയുക. റിപ്പോർട്ട് നൽകുന്ന ഘട്ടത്തിൽ കേസ് അവസാനിപ്പിക്കുന്നതിനെതിരെ പരാതിക്കാരുടെ ഇടപെടലുണ്ടായാലും കേസ് ഒത്തുതീർപ്പാക്കാനാവാത്ത അവസ്ഥയുണ്ടാകും. അതിനാൽ, അധികം വൈകാതെ തന്നെ കോടതിക്ക് റിപ്പോർട്ട് നൽകാനാവും െപാലീസിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
