എം.എൽ.എക്കെതിരായ പരാതിയിൽ ഉറച്ച് വീട്ടമ്മ; മജിസ്ട്രേറ്റിന് മൊഴി നൽകി
text_fieldsഅഞ്ചൽ: കെ.ബി. ഗണേഷ്കുമാർ എം.എൽ.എക്കെതിരായ പരാതിയിൽ ഉറച്ച് വീട്ടമ്മ. തന്നെയും മകനെയും എം.എൽ.എയും ഡ്രൈവറും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിക്കാരി അഞ്ചൽ പുലിയത്ത് വീട്ടിൽ ഷീന പി.നാഥ് ചവറ കോടതിയിൽ മജിസ്ടേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി.
ജൂൺ 13ന് പകൽ ഒന്നരയോടെ അഗസ്ത്യക്കോട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണവീട്ടിലേക്ക് പോകവെ എതിർദിശയിൽ വന്ന എം.എൽ.എയുടെ കാറിന് കടന്നുപോകാൻ ഇടം നൽകിയില്ലെന്ന് പറഞ്ഞുണ്ടായ തർക്കത്തെതുടർന്ന് എം.എൽ.എയും ഡ്രൈവറും ചേർന്ന് തന്നെയും മകനെയും മർദിക്കുകയും അസഭ്യം പറയുകയും ലൈംഗികച്ചുവയോടെ ആംഗ്യം കാട്ടി അവഹേളിക്കുകയും ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി.
സംഭവം നടന്നയുടൻ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെെട്ടങ്കിലും നീതി ലഭിക്കുന്നില്ലെന്ന് കണ്ടാണ് പുനലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ഇൗ പരാതിയുടെ തുടർനടപടിയുടെ ഭാഗമായാണ് മജിസ്ട്രേറ്റ് മുമ്പാകെ ഇന്നലെ രഹസ്യമൊഴിയെടുത്തത്. പരാതിയിൽ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിന്നാണ് വീട്ടമ്മ മൊഴി നൽകിയിരിക്കുന്നത്.
എം.എൽ.എയുടെ മർദനം: സി.പി.എം ഇടപെടില്ല -കെ.എൻ. ബാലഗോപാൽ
കൊല്ലം: വാഹനത്തിന് സൈഡ് നൽകാത്തതിന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദിച്ചെന്ന കേസിെൻറ അന്വേഷണത്തിൽ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എൻ. ബാലഗോപാൽ. ഗണേഷ്കുമാറിനെ സംരക്ഷിക്കുന്ന നിലപാട് പൊലീസ് സ്വീകരിക്കുെന്നന്ന ആക്ഷേപത്തെക്കുറിച്ച് പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ കേസുകളിൽ ആർക്കും ഒരു പരിഗണനയുമുണ്ടാവില്ലെന്നതാണ് സർക്കാർ നിലപാട്. ഗണേഷിെൻറ കാര്യത്തിലും അതേ സമീപനമാണുള്ളത്. അന്വേഷണം അതിെൻറ വഴിക്കുപോകും. സർക്കാറിന് ഇക്കാര്യത്തിൽ നിക്ഷിപ്ത താൽപര്യമില്ല. മർദനമേറ്റ യുവാവിനെതിരെയാണ് ആദ്യം കേസെടുത്തതെന്ന പരാതിക്ക് പ്രസക്തിയില്ല. ആദ്യമായാലും രണ്ടാമതായാലും അന്വേഷണവും മറ്റ് നടപടികളും അതിേൻറതായ രീതിയിൽ നടക്കുമെന്നും ബാലഗോപാൽ പറഞ്ഞു.
ഗണേഷ്കുമാറിനെതിരെ വനിതാ കമീഷനിൽ പരാതി
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന കാരണത്താൽ മർദനമേറ്റ യുവാവിെൻറ അമ്മ കെ.ബി. ഗണേഷ്കുമാർ എം.എൽ.എക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകി. എം.എൽ.എയും ൈഡ്രവറും തന്നെ സ്ത്രീയെന്ന പരിഗണനപോലും നൽകാതെ ൈകയേറ്റം ചെയ്തതായി ആരോപിച്ച് അഞ്ചൽ അഗസ്ത്യകോട് പുലിയത്ത് വീട്ടിൽ ഷീന ആർ. നാഥാണ് പരാതി നൽകിയത്.
പരാതി രജിസ്റ്റർ ചെയ്തതായി ചെയർപേഴ്സൻ എം.സി. ജോസഫൈൻ അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള ൈകയേറ്റശ്രമങ്ങൾ കൂടി ചേർത്ത് കേസെടുക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
കെ.ബി. ഗണേഷ്കുമാറിെനതിരായ പ്രചാരണങ്ങളെ നേരിടും -കേരള കോണ്‍ഗ്രസ് ബി
കൊട്ടാരക്കര: കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എെക്കതിരായ വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന്‍ കേരള കോണ്‍ഗ്രസ് ബി ജില്ല പ്രസിഡൻറ് എ. ഷാജു. ഗണേഷിനെ അപമാനിക്കാനുള്ള ഗൂഢശ്രമങ്ങളാണ് അഗസ്ത്യകോട് സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന വിവാദങ്ങളുടെ പിന്നിൽ. വിവാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിയെയും നേതാക്കളെയും തകര്‍ക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
