ചവറയിൽ ഗണേഷ് കുമാറിന്‍റെ കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; തകർത്തു
text_fieldsചവറ: ചവറ ദേശീയപാതയിൽ കെ.ബി. ഗണേഷ്കുമാറിന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് സംഘർഷം. കാർ പ്രവർത്തകർ അടിച്ചു തകർത്തു. ഗണേഷ് കുമാറിന്‍റെ മുൻ പി.എ പ്രദീപ് കുമാർ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചതെന്നാണ് കരുതുന്നത്. തുടർന്ന് സംഘർഷമുണ്ടാകുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കോക്കാട്ട് ക്ഷീരോൽപാദക സംഘം കെട്ടിടത്തിന്റെ ഉദ്ഘാടന വേദിക്കു സമീപം എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. കരിങ്കൊടി കാണിച്ചതിനെ തുടർന്നുള്ള സംഘർഷ സ്ഥലത്തും പ്രദീപ് കുമാർ ഉണ്ടായിരുന്നു.
സംഭവത്തിൽ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തല ഉൾപ്പെടെയുള്ളവർക്കെതിരെ ആദ്യ സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു.
സംഘർഷത്തെ പിന്തുണക്കില്ലെന്നും എന്നാൽ, ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ മേഖലയിൽ അക്രമം അഴിച്ചുവിടുകയാണെന്നും ഡി.സി.സി. പ്രസിഡന്‍റ് ബിന്ദുകൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

