Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഗാന്ധിയുടെ ആത്മാവിനെ...

​ഗാന്ധിയുടെ ആത്മാവിനെ കൊന്നത് കോൺഗ്രസ്​; മോദി ​ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി -കെ സുരേന്ദ്രൻ

text_fields
bookmark_border
​ഗാന്ധിയുടെ ആത്മാവിനെ കൊന്നത് കോൺഗ്രസ്​; മോദി ​ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി -കെ സുരേന്ദ്രൻ
cancel

പാലക്കാട്: കഴിഞ്ഞ ഏഴുവർഷം കൊണ്ട് നരേന്ദ്രമോദിയുടെ സർക്കാർ ​ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർത്ഥമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ​ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പാലക്കാട് ശബരി ആശ്രമത്തിൽ നിന്നും അകത്തേതറ പ‍ഞ്ചായത്ത് വരെ നയിച്ച ത്രിവർണ്ണയാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോഡ്സെക്ക് ​ഗാന്ധിയുടെ ശരീരത്തെ മാത്രമേ കൊല്ലാൻ സാധിച്ചിട്ടുള്ളൂ. ​ഗാന്ധിയുടെ ആത്മാവിനെ കൊന്നത് കോൺഗ്രസാണ്. ​ഗാന്ധിയുടെ ആശയങ്ങളെ കരിച്ചുകളഞ്ഞത് നെഹ്റുകുടുംബമാണ്. ​ഗ്രാമങ്ങളിലാണ് ഭാരതം കുടികൊള്ളുന്നതെന്ന് ​ഗാന്ധി പറഞ്ഞപ്പോൾ കോൺ​ഗ്രസ് ​ഗ്രാമങ്ങളെ നശിപ്പിച്ചു. അമേരിക്കയുടേയും റഷ്യയുടേയും ചിന്താ​ഗതിയാണ് നെഹ്റു സ്വീകരിച്ചത്. അങ്ങനെയുള്ള കോൺ​ഗ്രസാണ് ബി.ജെ.പി ​ഗാന്ധിവിരോധികളാണ് എന്ന് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

മഹാത്മജി പോരാടിയത് ഈ നാട്ടിലെ അടിസ്ഥാന ജനവിഭാ​ഗത്തിന്‍റെ മോചനത്തിനാണ്. അത് സാധ്യമാക്കിയത് മോദിയാണ്. സ്വദേശിവത്ക്കരണം, സ്വയംപര്യാപ്ത ​ഗ്രാമങ്ങൾ, സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് വേണ്ടിയുള്ള അന്ത്യോദയ പദ്ധതി, എല്ലാവർക്കും കുടിവെള്ളം, വിദ്യാഭ്യാസനയം, ഖാദി വ്യവസായത്തിന്‍റെ വളർച്ച എന്നീ എല്ലാ ​ഗാന്ധിയൻ ആശയങ്ങളും ബി.ജെ.പി സർക്കാർ നടപ്പിലാക്കി. രാജ്യത്ത് വികസനത്തിന്‍റെ വെള്ളിവെളിച്ചം എല്ലാവരിലുമെത്തിച്ചത് മോദിയാണ്. ​ഗാന്ധിയും ദീനദയാലും സ്വീകരിച്ച മാർ​ഗമാണ് മോദി തുടരുന്നത്.

ആറുപതിറ്റാണ്ട് കാലം രാജ്യം ഭരിച്ച കോൺ​ഗ്രസ് കേവലം കുട്ടികളെ കൊണ്ട് സേവനവാരം അല്ലാതെ ​ഗാന്ധിയുടെ ഓർമ്മയ്ക്ക് വേണ്ടി എന്താണ് നടപ്പിലാക്കിയതെന്ന് സുരേന്ദ്രൻ ചോദിച്ചു. എന്നാൽ മോദി സർക്കാർ കോടിക്കണക്കിന് രൂപ മുടക്കി മോദി സ്വച്ഛഭാരത് പദ്ധതി ഉണ്ടാക്കി. എല്ലാവർക്കും ശൗചാലയങ്ങൾ കൊണ്ടുവന്നു. നവാമി ​ഗം​ഗ പോലുള്ള കർമ്മപദ്ധതി സൃഷ്ടിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം കാലഹരണപ്പെട്ട കോൺ​ഗ്രസിനെ പിരിച്ചുവിടണം എന്ന് ​ഗാന്ധിജി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ കൊണ്ട് രാഷ്ട്രത്തിന് ഒരു പ്രയോജനവുമില്ലെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. കോൺ​ഗ്രസിനെ സ്വാതന്ത്ര്യലബ്ദിക്കുള്ള മാർ​ഗം മാത്രമായാണ് അദ്ദേഹം കണ്ടത്. ​

മണ്ഡലം പ്രസിഡന്‍റ്​ സുരേഷ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാപ്രസിഡന്‍റ്​ ഇ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എ.നാ​ഗേഷ്, ജില്ലാ ജനറൽസെക്രട്ടറി പി.വേണു​ഗോപാൽ, യുവമോർച്ചാ സംസ്ഥാന പ്രസിഡന്‍റ്​ സി.ആർ പ്രഫുൽ കൃഷ്ണൻ, മുൻ മുൻസിപ്പൽ ചെയർമാൻ പ്രമീള ശശിധരൻ, യുവമോർച്ചാ ജില്ലാ പ്രസിഡന്‍റ്​ പ്രശാന്ത് ശിവൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GandhijiK Surendran
News Summary - Gandhi's soul; Modi made Gandhiji's dreams come true - K Surendran
Next Story