പള്ളിയില്‍നിന്ന് 32 ലക്ഷം അപഹരിച്ച കേസിൽ കൈക്കാരന്‍ പിടിയില്‍
text_fieldsഗാന്ധിനഗർ/ഏറ്റുമാനൂര്‍: പാറമ്പുഴ ബത്ലഹേം പള്ളിയില്‍നിന്ന് 32 ലക്ഷം അപഹരിച്ച കേസിൽ കൈക്കാരന്‍ കണ്ണൂരില്‍ പിടിയില്‍. തെള്ളകം കുറുപ്പന്തറ മുകളേല്‍ ദീജു ജേക്കബാണ് (45) ഗാന്ധിനഗര്‍ പൊലീസിെൻറ പിടിയിലായത്. 2019 ആഗസ്റ്റില്‍ കൈക്കാരനായി ചുമതലയേറ്റ നാള്‍മുതല്‍ 2020 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ബാങ്കില്‍ അടക്കാനുള്ള 31.5 ലക്ഷം രൂപ അടക്കാതെ അപഹരിച്ചതായാണ് പരാതി. മോഷണം പിടിക്കപ്പെട്ടതോടെ മാര്‍ച്ച് രണ്ടിന് നാട്ടില്‍നിന്ന് മുങ്ങിയ ഇയാള്‍ കണ്ണൂര്‍ പയ്യാവൂരില്‍ ഉണ്ടെന്നറിഞ്ഞ് ഗാന്ധിനഗര്‍ പൊലീസെത്തി പിടികൂടുകയായിരുന്നു.
പള്ളിയുടെ ബാങ്ക് അക്കൗണ്ട് കാത്തലിക് സിറിയൻ ബാങ്കിെൻറ കുമാരനല്ലൂർ ശാഖയിലാണ്. പള്ളിൽനിന്ന് ബാങ്കിൽ അടക്കാൻ കൊടുത്തുവിടുന്ന പണം അടക്കാതെ ബാങ്കിെൻറ വ്യാജ സ്റ്റേറ്റ്മെൻറ് ഇയാൾ പള്ളികമ്മിറ്റിക്ക് നൽകി വരുകയായിരുന്നു. ബാങ്കിെൻറ വ്യാജസീലും ഇയാൾ ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ഇയാളെക്കുറിച്ച് പള്ളികമ്മിറ്റിക്ക് സംശയം തോന്നിത്തുടങ്ങി. പെരുന്നാളിനോടനുബന്ധിച്ച് പെയിൻറ് വാങ്ങിയ ഇനത്തിൽ കട ഉടമക്ക് നൽകാനുണ്ടായിരുന്ന പണം പള്ളിയിൽനിന്ന് ഇയാളുടെ പക്കൽ കൊടുത്തുവിെട്ടങ്കിലും നൽകിയില്ല. പിന്നീട് ബാങ്കിൽ അടക്കാൻ കൊടുത്തുവിട്ട 20 രൂപ നോട്ടിെൻറ കെട്ടുകളാണ് പെയിൻറ് കടയിൽ നൽകിയത്. ഈ വിവരം കടയുടമ പള്ളിയിൽ അറിയിച്ചു. ഇതാണ് ദീജുവിനെ കുടുക്കാൻ ഇടയാക്കിയത്. തുടർന്ന് പള്ളി കമ്മിറ്റി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 32.5 ലക്ഷത്തോളം രൂപയുടെ കുറവ് കണ്ടെത്തി.
പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ മുങ്ങി. നഷ്ടപ്പെട്ട പണം വീട്ടുകാർ നൽകാമെന്ന വ്യവസ്ഥയിൽ പള്ളി കമ്മിറ്റി പൊലീസിൽ പരാതി നൽകിയില്ല. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞിട്ടും പണം നൽകാതെ വന്നതോടെ പള്ളി കമ്മിറ്റി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഇതിനിടെ ഇയാൾ കണ്ണൂരിലെ പയ്യാവൂരിൽനിന്ന് നാട്ടിലെത്താൻ പാസ് എടുക്കാൻ തയാറാകുന്നതായി പൊലീസിന് വിവരം കിട്ടി. ഉടൻ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് കണ്ണൂരിലെത്തി പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ ദീജുവിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
