Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ മലപ്പട്ടത്ത്...

കണ്ണൂർ മലപ്പട്ടത്ത് പുനർനിർമിക്കുന്ന ഗാന്ധി സ്തൂപം വീണ്ടും തകർത്തു; സി.പി.എമ്മെന്ന് കോൺഗ്രസ്

text_fields
bookmark_border
malappatom 0897
cancel

കണ്ണൂർ: കണ്ണൂർ മലപ്പട്ടം അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ വീണ്ടും തകർത്തു. ഇന്ന് രാത്രിയാണ് സംഭവം. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. വൈകീട്ട് മലപ്പട്ടത്ത് കോൺഗ്രസ്-സി.പി.എം സംഘർഷമുണ്ടായിരുന്നു.

അ​ടു​വാ​പ്പു​റ​ത്തെ ഗാ​ന്ധി സ്തൂ​പം ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​നീ​ഷി​ന്റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഇതിൽ പ്രതിഷേധവുമായാണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന്‍റെ നേതൃത്വത്തിൽ ഇന്ന് കാൽനട ജാഥ നടത്തിയത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ടു​വാ​പ്പു​റ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ജ​നാ​ധി​പ​ത്യ അ​തി​ജീ​വ​ന യാ​ത്ര സി.​പി.​എം മ​ല​പ്പ​ട്ടം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫി​സി​നു മു​ന്നി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കു​പ്പി​യും ക​ല്ലും പ​ര​സ്പ​രം എ​റി​യു​ക​യാ​യി​രു​ന്നു. ഇ​രു കൂ​ട്ട​രും ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ മാ​റ്റി. എ​ന്നാ​ൽ, സ​മ്മേ​ള​നം അ​വ​സാ​നി​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പോ​കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​ൽ ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റു.

പാ​ർ​ട്ടി ഗ്രാ​മ​മാ​യ മ​ല​പ്പ​ട്ട​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​നാ​ൽ വ​ൻ പൊ​ലീ​സ് സം​ഘ​ത്തെ​യാ​ണു സ്ഥ​ല​ത്ത് വി​ന്യ​സി​ച്ച​ത്. പൊ​ലീ​സ് ഇ​ട​പെ​ട്ട് ഇ​രു വി​ഭാ​ഗ​ത്തെ​യും പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘ​ര്‍ഷം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

കഴിഞ്ഞയാഴ്ച തകർത്ത സ്തൂപം പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾ കോൺഗ്രസ് ഇവിടെ നടത്തിയിരുന്നു. ഇതിനിടെയാണ് രാത്രിയോടെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും നശിപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMKerala NewsLatest NewsCongress
News Summary - Gandhi statue being rebuilt in Malapattam has been demolished again; Congress blames CPM
Next Story