ഇനിയും യാഥാർഥ്യമാകാതെ ഗാന്ധി മ്യൂസിയം...
text_fieldsഫോർട്ട്കൊച്ചിയിൽ ഗാന്ധി മ്യൂസിയം ഒരുക്കാൻ തെരഞ്ഞെടുത്ത ഫ്രീഡം സ്ട്രഗിൾ ജയിൽ
ഫോർട്ട്കൊച്ചി: മഹാത്മാഗാന്ധിയുടെ ഒരു രക്തസാക്ഷിത്വ ദിനംകൂടി കടന്നുപോകുമ്പോഴും അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ ഫോർട്ട്കൊച്ചിയിലെ ഗാന്ധി മ്യൂസിയം പ്രഖ്യാപനത്തിൽതന്നെ.
ഫോർട്ട്കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ഫ്രീഡം സ്ട്രഗിൾ ജയിലിലാണ് മ്യൂസിയം സ്ഥാപിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചത്. എന്നാൽ, വർഷങ്ങൾ പിന്നിടുമ്പോഴും പ്രഖ്യാപനം യാഥാർഥ്യമായിട്ടില്ല.
ഫോർട്ട്കൊച്ചി കടപ്പുറത്തടക്കം സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മഹാത്മഗാന്ധി മൂന്നുതവണ കൊച്ചി സന്ദർശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഫോർട്ട്കൊച്ചി കടപ്പുറത്തിന് മഹാത്മാഗാന്ധി ബീച്ച് എന്ന് പേരിട്ടത്. എന്നാൽ, ആ പേരിൽ നല്ല ഒരു ബോർഡുപോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഗാന്ധിജിയുടെ സന്ദർശന വിവരങ്ങൾ ഉൾപ്പെടെയുള്ള ചരിത്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന മ്യൂസിയമായിരിക്കും ഫ്രീഡം ജയിലിൽ സ്ഥാപിക്കുക എന്നാണ് അധികൃതർ പറഞ്ഞിരുന്നത്.

