Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പൊന്നമ്മയുടെ...

​പൊന്നമ്മയുടെ ഒാർമ്മകളിലെ ഗാന്ധിജിക്ക്​ എട്ട്​ പതിറ്റാണ്ടിനിപ്പുറവും തിളക്കം

text_fields
bookmark_border
​പൊന്നമ്മയുടെ ഒാർമ്മകളിലെ ഗാന്ധിജിക്ക്​ എട്ട്​ പതിറ്റാണ്ടിനിപ്പുറവും തിളക്കം
cancel

ആലപ്പുഴ: കരുമാടിയിലെ മുസാവരി ബംഗ്ളാവില്‍ രാഷ്​ട്രപിതാവ്​ മഹാത്​മജി അന്തിയുറങ്ങിയ കാര്യം പുതു തലമുക്ക്​ കേട്ടുകേൾവി മാത്രമാണ്​.എന്നാൽ ​ഗാന്ധിജിയെ അന്ന്​ നേരിൽ കണ്ട അപൂർവ്വം ചിലരിലൊരളാണ്​ മുസാവരി ബംഗ്​ളാവിന്​ എതിർവശത്ത്​ താമസിക്കുന്ന 86 കാരിയായ പൊന്നമ്മ.അമ്പലപ്പുഴ മുൻസിഫ്​ ​േകാടതിയിൽ വക്കീലായിരുന്ന മേലൂർ ഗോപാലക്കൈമളി​​​െൻറ മകൾ.

​ഇന്ത്യൻ ഒാവർസീസ്​ ബാങ്കിൽ നിന്നും എ.ജി.എം ആയി വിരമിച്ച മകൻ അനിൽ കുമാറിനോടൊപ്പം താമസിക്കുന്ന പൊന്നമ്മയുടെ മനസ്സിൽ ഗാന്ധിജിയുടെ കരുമാടി സന്ദർശനം ഇന്നും പച്ചപിടിച്ച്​ നിൽക്കുന്നുണ്ട്​.‘അന്നെനിക്ക്​ കഷ്​ടിച്ച്​ അഞ്ച്​ വയസ്സ്​ പ്രായം കാണും.ഗാന്ധിജി വരുന്നുവെന്ന്​ പറഞ്ഞ്​ ഞങ്ങൾ കുട്ടികളെല്ലാം തടിച്ച്​ കൂടിയത്​ ഇന്നും ഒാർമ്മയിലുണ്ട്​.ചിത്രങ്ങളിലെല്ലാം കാണുന്നത്​ പോലെ ദേഹം മുഴുവൻ വസ്​ത്രം കൊണ്ട്​ മറച്ച രൂപം.’അവർ ​ഒാർമ്മച്ചെപ്പ്​ തുറന്നു.അദ്ദേഹത്തി​​​െൻറ കൂടെ സഹായികളെ പോലെ കുറച്ചു പേരുള്ളതായി ഒാർക്കുന്നു.ഗാന്ധിജിയെ കാണാനായി ഒരു ദേശം തന്നെ തടിച്ച്​ കൂടിയിരുന്നു.ബംഗ്​ളാവിന്​ മുന്നിലെ വലിയ മാവിന്​ മുന്നിൽ വിശ്രമിക്കുന്ന വേളയിലാണ്​ അദ്ദേഹത്തെ കാണുന്നത്​.മാവിന്​ മുകളിലേക്ക്​ അദ്ദേഹം സൂക്ഷിച്ച്​ നോക്കിയതും മറ്റും ഇന്നും മനസ്സിൽ നല്ലപോലെ നിറഞ്ഞു നിൽക്കുന്നുണ്ട്​.‘മാധ്യമ’ത്തോട്​ സംസാരിക്കു​​േമ്പാൾ പൊന്നമ്മയുടെ മുഖത്ത്​ തെളിയുന്നത് അഭിമാനത്തിൻെറ പൊൻതിളക്കം.

ബംഗ്ളാവി​​​െൻറ മുന്‍വശത്തെ കടവിലാണ് ഗാന്ധിജി വന്നിറങ്ങിയത്​.തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്കുള്ള യാത്രയിലാണ് അദ്ദേഹം കരുമാടിയിലെ ബംഗ്ളാവില്‍ ഒരു ദിവസം രാത്രി തങ്ങിയത്​.സ്വാതന്ത്ര സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത്​ ഗാന്ധിജി എത്തിയെന്ന്​ അറിഞ്ഞ്​ ദൂരദേശങ്ങളിൽ നിന്ന്​ പോലും ആളുകൾ വഞ്ചിയിലും മറ്റുമായി കാരുമാടിയിലേക്ക്​ കുതിച്ചെത്തി.ഗാന്ധിജിയെ നേരിൽ കാണാനും ഒന്ന്​ തൊടുവാനും അദ്ദേഹത്തി​​​െൻറ സ്വരം കേള്‍ക്കാനുമായിട്ടായിരുന്നു ആബാലവൃദ്ധം ജനങ്ങൾതടിച്ച്​ കൂടിയത്​. പക്ഷെ അന്ന്​ അദ്ദേഹം മൗനവൃതത്തിലായിരുന്നതിനാൽ എല്ലാവരും നിരശയിലായി. കരുമാടിയിൽ നിന്നും ഗാന്ധിജി കിഴക്ക്​ ഭാഗത്തേക്ക്​ പോയ കാര്യം പൊന്നമ്മ ഒാർക്കുന്നു.ഒരു പക്ഷെ കരുമാടി കുട്ടനെന്ന കുട്ടനാട്ടുകാരുടെ ​പ്രിയപ്പെട്ട ദൈവ സങ്കൽപത്തെ കുറിച്ച്​ അത്​ കാണാൻ ​േപായതായിരിക്കാമെന്നാണ്​ അവരുടെ നിഗമനം.

പിറ്റേന്ന് തകഴിയിലെത്തിയ മഹാത്​മജി അവിടുന്ന് ജലമാര്‍ഗം ചേര്‍ത്തല വഴിയാണ്​ വൈക്കത്തേക്ക്​ പോയത്​. തകഴി അമ്പലത്തിനടുത്ത്​ വെച്ചും ഇപ്പോള്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നതിന്​ സമീപം വെച്ചും അദ്ദേഹം നൂറുകണക്കിനാളുകളെയാണ്​ കണ്ടത്​. തിരുവനന്തപുരത്തുനിന്ന് മാവേലിക്കര, തട്ടാരമ്പലം, ഹരിപ്പാട് വഴിയാണ് ഗാന്ധിജി കരുമാടിയില്‍ എത്തിയ​തെന്ന്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹാത്മാജിയുടെ സന്ദര്‍ശനത്തി​​​െൻറ സ്മാരകമായി മുസാവരി ബംഗ്ലാവിനെ സർക്കാർ പ്രഖ്യാപിച്ച്​ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനൊപ്പം ഇൗ മുത്തശ്ശിയുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgandhi jayantimalayalam newsPonnamma
News Summary - Gandhi Jayanti- kerala news
Next Story