ഓർമ നഷ്ടപെട്ട് വഴി തെറ്റിയെത്തിയ തെലുങ്കാന സ്വദേശിനി ജന്മ നാട്ടിലേക്ക്; യാത്രയാക്കി ഗാന്ധിഭവന്‍ കുടുംബം
text_fieldsതെലുങ്കാന സ്വദേശി ഗംഗയെ കായകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക് യാത്രയാക്കുന്നു
കായംകുളം: വഴി തെറ്റി കേരളത്തിൽ എത്തിയ തെലുങ്കാന സ്വദേശിനി ഗംഗ (25) രണ്ട് വർഷത്തിന് ശേഷം ഗാന്ധി ഭവൻ്റെ തണലിൽ നിന്ന് ജന്മ നാട്ടിലേക്ക് മടങ്ങി.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ രണ്ട് വർഷം മുമ്പ് തീവണ്ടിയിൽ നിന്നിറങ്ങുമ്പോൾ ഓർത്തെടുത്ത് പറയാൻ കഴിയുന്നതൊന്നും ഗംഗയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. റെയില്‍വേസ്റ്റേഷൻ പരിസരത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന ഇവരെ പൊലീസ് മഹിളാ മന്ദിരത്തിലും തുടർന്ന് ഗാന്ധിഭവനിലും എത്തിക്കുകയായിരുന്നു.
തെലുങ്ക്, ഹിന്ദി ഭാഷകള്‍ അവ്യക്തമായി സംസാരിച്ചെങ്കിലും വീടിനെയും നാടിനെയും കുറിച്ചുള്ള വിവരങ്ങൾ മറന്നിരുന്നു. പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്ന ഇവർക്ക് ഗാന്ധിഭവനിൽ നിന്ന് ലഭിച്ച മികച്ച പരിചരണം ഓർമകളുടെ വീണ്ടെടുപ്പിന് സഹായകമായി. ഇതിനിടയിൽ ഭര്‍ത്താവിന്റെ പേര് രാജേന്ദ്രന്‍ എന്നാണെന്നും മക്കളുണ്ടെന്നും പറഞ്ഞു.
നിരന്തര കൗണ്‍സിലിംങിനൊടുവിലാണ് ഭര്‍ത്താവ് രാജേന്ദ്രന്റെ ഫോണ്‍ നമ്പര്‍ ഗംഗ ഓര്‍ത്തെടുത്തത്. തുടര്‍ന്ന് ഗാന്ധിഭവനില്‍ നിന്നും രാജേന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ ഇയാൾ തയ്യാറായില്ല.
ഓർമകൾ തിരിച്ചുവന്ന് തുടങ്ങിയതോടെ ഗംഗയെ ജന്മനാട്ടിലെത്തിക്കാൻ വിവിധ വകുപ്പുകളുടെ പിന്തുണയോടെ തെലുങ്കാന സർക്കാരിൽ ബന്ധപ്പെടുകയായിരുന്നു. ഇത് വിജയം കണ്ടതോടെയാണ് ഗംഗയുടെ നാട്ടിലെ ഷെല്‍ട്ടര്‍ ഹോമിൽ അഭയം നൽകാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കരിച്ചത്.
കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഉദ്യോഗസ്ഥ സംഘത്തിൻ്റെ അകമ്പടിയോടെ ഗംഗയെ യാത്രയാക്കിയത്. ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കേശുനാഥ്, പാലമുറ്റത്ത് വിജയകുമാർ, ചേതന ഡയറക്ടർ ഫാ. ഫ്രാൻസിസ് പ്ലാവറകുന്നിൽ, ഫാ. ഫിലിപ്പ് ജമ്മത്തുകളത്തിൽ, ബാബു കോരമ്പള്ളിൽ, ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീർ, നീതി ഭവൻ ഡയറക്ടർ ആർ. രാജേന്ദ്രൻ പിള്ള, ഷെൽട്ടർ ഹോം കൗൺസിലർ ആർ.എസ്. ആര്യ, അശ്വതി, അന്നമ്മ എന്നിവർ യാത്രയാക്കാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
ഗാന്ധിഭവൻ നഴ്സിംഗ് സ്റ്റാഫ് കെ.പി. ബിന്ദു, പോലീസ് ഉദ്യോഗസ്ഥരായ ദേവിപ്രിയ, വിഷ്ണു എന്നിവരാണ് തെലുങ്കാനയിലേക്ക് ഒപ്പം പോകുന്നത്. തന്റെ സ്വപ്നങ്ങൾക്ക് പ്രതീക്ഷകൾ നൽകിയ ഗാന്ധിഭവനോട് നന്ദി പറഞ്ഞാണ് ഗംഗയുടെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

