Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീ​ല​ങ്ക-​ഇ​ന്ത്യ...

ശ്രീ​ല​ങ്ക-​ഇ​ന്ത്യ ഒ​ന്നാം ടെ​സ്​​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം; ലോ​കേ​ഷ്​ രാ​ഹു​ൽ ക​ളി​ക്കി​ല്ല

text_fields
bookmark_border
ശ്രീ​ല​ങ്ക-​ഇ​ന്ത്യ ഒ​ന്നാം ടെ​സ്​​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം; ലോ​കേ​ഷ്​ രാ​ഹു​ൽ ക​ളി​ക്കി​ല്ല
cancel
camera_alt?????? ???????? ???????????????
ഗാ​െ​ല: ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്താ​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ ടീ​മാ​യ കോ​ഹ്​​ലി​യും സം​ഘ​വും ശ്രീ​ല​ങ്ക​ക്കെ​തി​രെ ആ​ദ്യ പോ​രാ​ട്ട​ത്തി​ന്​ ഇ​ന്നി​റ​ങ്ങും. പു​തു​താ​യി പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ ര​വി ശാ​സ്​​ത്രി​ക്കു കീ​ഴി​ലെ ആ​ദ്യ ടെ​സ്​​റ്റാ​ണി​ത്. ഇ​ന്ത്യ​ൻ​സ​മ​യം രാ​വി​െ​ല പ​ത്തി​നാ​ണ്​ മ​ത്സ​രം.

ഗാ​ലെ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യം ഇ​ന്ത്യ​ക്ക്​ ന​ല്ല ഒാ​ർ​മ​ക​ൾ ന​ൽ​കു​ന്ന മൈ​താ​ന​മ​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ ഇൗ ​മൈ​താ​ന​ത്തു​നി​ന്ന്​ 800 ടെ​സ്​​റ്റ്​ വി​ക്ക​റ്റു​ക​ൾ സ്വ​ന്തം പേ​രി​ൽ കു​റി​ക്കു​​േ​മ്പാ​ൾ, എ​തി​രാ​ളി​ക​ളാ​യു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ന്ത്യ​യാ​യി​രു​ന്നു. നാ​ളു​ക​ൾ​ക്കു​ശേ​ഷം വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ങ്ക​പി​ടി​ക്കാ​ൻ പോ​യ ഇ​ന്ത്യ​യെ ഇൗ ​സ്​​റ്റേ​ഡി​യ​ത്തി​ൽ നാ​ണം​കെ​ടു​ത്തി​യാ​ണ്​ ശ്രീ​ല​ങ്ക മ​ട​ക്കി​യ​യ​ച്ച​ത്. എ​ന്നാ​ൽ, ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ടീം ​ഇ​ന്ത്യ ഒ​രു​പാ​ട്​ മാ​റി. വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ത​ന്നെ ടെ​സ്​​റ്റ്​ ലോ​ക​ത്ത്​ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി. ഇം​ഗ്ല​ണ്ട്, ആ​സ്​​ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, ന്യൂ​സി​ല​ൻ​ഡ്, വെ​സ്​​റ്റി​ൻ​ഡീ​സ്​ തു​ട​ങ്ങി ക്രി​ക്ക​റ്റ്​ ലോ​ക​െ​ത്ത അ​തി​കാ​യ​ന്മാ​ർ​ക്കെ​തി​രെ 12 ജ​യ​ങ്ങ​ളു​മാ​യി കു​തി​ച്ച്​ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി. ​
 

മ​റു​വ​ശ​ത്ത്​ ശ്രീ​ല​ങ്ക​ൻ ടീം ​ച​രി​ത്ര​ത്തി​ലെ ഏ​​റ്റ​വും വ​ലി​യ അ​പ​ച​യ​ത്തി​ലാ​ണ്. ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ പ​ദ​വി​പോ​ലും ന​ഷ്​​ട​പ്പെ​ടു​മെ​ന്ന നി​ല​യി​ൽ നി​ൽ​ക്കു​ന്ന ല​ങ്ക​ൻ​പ​ട സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ അ​വ​സാ​ന ഏ​ക​ദി​ന പ​ര​മ്പ​ര കൈ​വി​ട്ടി​രു​ന്നു. ഏ​ക ടെ​സ്​​റ്റി​ലാ​വ​െ​ട്ട, ഏ​റെ വി​യ​ർ​പ്പൊ​ഴു​ക്കി​യാ​ണ്​ വി​ജ​യം നേ​ടി​യ​ത്. 
പ​നി ബാ​ധി​ച്ച​തി​നാ​ൽ ആ​ദ്യ ടെ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ ഒാ​പ​ണ​ർ ലോ​കേ​ഷ്​ രാ​ഹു​ൽ ക​ളി​ക്കി​ല്ല. ഇ​തോ​ടെ ഇൗ ​സ്​​ഥാ​ന​ത്തേ​ക്ക്​ ശി​ഖ​ർ ധ​വാ​നെ​യോ അ​ഭി​ന​വ്​ മു​കു​ന്ദി​നെ​യോ കോ​ഹ്​​ലി പ​രി​ഗ​ണി​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs srilankamalayalam newssports newsCricket NewsGalle test
News Summary - Galle test, india Vs srilanka,
Next Story