ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു
text_fieldsതിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാനയെന്ന് ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ ഗജരാജ മുത്തശ്ശി ദാക് ഷായണി ചരിഞ്ഞു. നാട്ടാനകളിൽ പ്രായം കുടിയ ആന എന്ന പദവിയും ദാക്ഷായണിക്ക് സ്വന്തമായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആനകളിൽ ഏറ്റവും പ്രായം കൂടി ആനയാണ് 88 വയസ്സുള്ള ദാക്ഷായണി. ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി തിരു വനന്തപുരം ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്.
2016ൽ ആണ് ദാക്ഷായണിക്ക് ഗജരാജ പട്ടവും ഗിന്നസ് ബുക്കിൽ സ്ഥാനവും ലഭിച്ചത്. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നുമാണ് ദേവസ്വം ബോർഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. കോന്നി ആന കൊട്ടിലിൽനിന്ന് അഞ്ച് വയസ്സ് കഴിഞ്ഞപ്പോഴാണ് ദാക്ഷായണി കൊട്ടാരത്തിലെത്തുന്നത്. ആറ്റിങ്ങൽ തിരുവാറാട്ടുകാവ് ക്ഷേത്രത്തിൽനിന്നുമാണ് ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ ദാക്ഷായണി എത്തുന്നത്.തിരുവിതാംകൂർ ദേവസ്വത്തിനുകീഴിൽ ഏറ്റവും കൂടുതൽ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കു സ്വന്തമാണ്.
അരനൂറ്റാണ്ടിലേറെ ശംഖുംമുഖത്ത് ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്. 2016 ജൂലൈ മാസത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദാക്ഷായണിക്ക് ഗജരാജ പട്ടം ലഭിച്ചപ്പോൾ ദേവസ്വം ബോർഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിന് മുന്നിൽ വച്ച് ദാക്ഷായണിയെ ആദരിച്ചിരുന്നു. മന്ത്രി കടകം പള്ളി സുരേന്ദ്രനും വനം മന്ത്രി കെ.രാജുവും ചടങ്ങിൽ സംബന്ധിച്ചിരുന്നു.കൂടാതെ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് ആനയുടെ ചിത്രത്തിൽ പോസ്റ്റ് കവറും പുറത്തിറക്കിയിരുന്നു. പാപ്പനംകോട് സത്യൻ നഗറിലെ ആനക്കൊട്ടിലിലാണ് ആന ചരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
