ഗജ ലക്ഷദ്വീപിലേക്ക്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
text_fieldsതിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞ് എത്തിയ ഗജ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ അനുമാനം.
തെക്കു കിഴക്കു അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതൽ 65 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കി. മീ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് അടിയന്തര സന്ദേശം പുറപ്പെടുവിച്ചത്.
കേരളതീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വേഗത്തിലും ശക്തമായ കാറ്റടിക്കുവാൻ സാധ്യത ഉള്ളതിനാൽ മരങ്ങൾ, വൈദ്യുത തൂണുകൾ, ടവറുകൾ എന്നിവിടങ്ങളിൽ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
