Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ​ജ കേ​ര​ള​ത്തി​ൽ:...

ഗ​ജ കേ​ര​ള​ത്തി​ൽ: എറണാകുളത്ത് ന്യൂനമർദം; അഞ്ച് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

text_fields
bookmark_border
ഗ​ജ കേ​ര​ള​ത്തി​ൽ: എറണാകുളത്ത് ന്യൂനമർദം; അഞ്ച് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണം, ക​ട​ലൂ​ര്‍, രാ​മ​നാ​ഥ​പു​രം, പു​തു​ച്ചേ​രി​യി​ലെ കാ​ര​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശം​വി​ത​ച്ച ‘ഗ​ജ’ ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച ചു​ഴ​ലി​ക്കാ​റ്റിന്‍റെ ശ​ക്തി കു​റ​ഞ്ഞ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. എ​ങ്കി​ലും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ചി​ല മ​ണി​ക്കൂ​റു​ക​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ഡി​പ്ര​ഷ​നാ​യി അ​റ​ബി​ക്ക​ട​ലി​ൽ എ​ത്തും. അ​റ​ബി​ക്ക​ട​ലി​ലെ​ത്തു​മ്പോ​ള്‍ മ​ണി​ക്കൂ​റി​ല്‍ 35-40 കി.​മീ ആ​യി വേ​ഗം കു​റ​യും. കാ​റ്റി​നെ​തു​ട​ർ​ന്ന് ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 20 വ​രെ അ​റ​ബി​ക്ക​ട​ലി​ൽ കേ​ര​ള​തീ​രം, ല​ക്ഷ​ദ്വീ​പ്, ക​ന്യാ​കു​മാ​രി ഭാ​ഗ​ത്തും ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​റി​ലും പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​ര​ള​ത്തി​ലെ മി​ക്ക ​ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്​​ച​യും ശ​ക്​​ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ഗജ ചുഴലിക്കാറ്റ് മുന്നിൽ കണ്ട് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും നവംബർ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിരുന്നു.

അ​ഞ്ചു​ദി​വ​സം മു​മ്പ് ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ ചെ​ന്നൈ​യി​ല്‍നി​ന്ന് 925 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് ‘ഗ​ജ’ രൂ​പം​കൊ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsGaja CycloneErnakulam am District
News Summary - Gaja Cyclone: Heavy Rain Ernakulam am District -Kerala News
Next Story