ഗെയിൽ സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് പൊലീസ്, സമരം തകർക്കാൻ ശ്രമമെന്ന് സമരസമിതി
text_fieldsകോഴിക്കോട്: തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഗെയില്‍ വിരുദ്ധ സമരം സംഘര്‍ഷഭരിതമാക്കിയതെന്ന് പൊലീസ്. മലപ്പുറം ജില്ലയില്‍ നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയത്. ഗെയിൽ സമരത്തിന്‍റെ മറവില്‍ നടന്നത് സ്റ്റേഷന്‍ ആക്രമണമെന്നും റൂറല്‍ എസ്‍.പി പി.പി പുഷ്കരന്‍ പറഞ്ഞു. കല്ലും വടികളുമായാണ് സമരക്കാര്‍ സ്‌റ്റേഷനിലെത്തിയത്. അക്രമണത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സഘടനകളാണെന്നും പൊലീസ് പറയുന്നു. മലപ്പുറത്തെ ചില സംഘടനകളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സമരം തകര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നുവെന്ന് സമര സമിതി ആരോപിച്ചു. ഇന്നലെ വൈകുന്നേരം യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും സമര സമിതി ആരോപിച്ചു.
ഗെയിൽ പൈപ്പ് ലൈന്‍ വിരുദ്ധ സമര സമിതി പ്രവർത്തകർക്ക് നേരെയുള്ള പോലീസ് ലാത്തിചാർജ്ജിൽ 50 ഓളം പേർക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 21 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് കേസെടുത്തു.
ഇന്നലെ നടന്ന അക്രമത്തിൽ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർത്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് കേസ്സെടുത്തത്. 42 പേരെ റിമാന്‍ഡ് ചെയ്തു. 21 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. മുക്കം പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൽ നിരവധി സമരസമിതി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജുൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നും സമരം തുടരുമെന്ന് ഗെയിൽ വിരുദ്ധ സമര സമിതി അറിയിച്ചു.
അതേസമയം സമരക്കാര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താൽ പൂർണമാണ്. കാരശേരി, കീഴുപറമ്പ്, കൊടിയത്തൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
