Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയില്‍ പൈപ്പ് ലൈന്‍...

ഗെയില്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റില്ല; ആശങ്കകള്‍ പരിഹരിക്കും -എ.സി മൊയ്തീൻ

text_fields
bookmark_border
ഗെയില്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റില്ല; ആശങ്കകള്‍ പരിഹരിക്കും -എ.സി മൊയ്തീൻ
cancel

കോഴിക്കോട്​: ഗെയിൽ വാതക ​ൈപപ്പുകൾ സ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ ആകെയുള്ള ഭൂമിയും  വീടും നഷ്​ടമാവുന്നവരെ പുനരധിവസിപ്പിക്കുമെന്ന്​ വ്യവസായ മന്ത്രി എ.സി. ​െമായ്​തീൻ. ഇരകളുടെ ആശങ്കകൾ പരിഹരിക്കാൻ ചേർന്ന സർവകക്ഷിയോഗ തീരുമാനങ്ങൾ വിശദീകരിച്ചാണ്​ മന്ത്രി  ഇക്കാര്യം വ്യക്​തമാക്കിയത്​. അഞ്ചോ, പത്തോ സ​​​െൻറ്​ മാത്രം ഭൂമിയുള്ളവർക്ക്​ പൈപ്പ്​ ലൈൻ  കടന്നുപോയാൽ പിന്നെ വീടുണ്ടാക്കാൻ കഴിയില്ല. അത്തരക്കാർക്കായാണ്​ പുനരധിവാസ പാ​േക്കജ്​.  അതേസമയം മറ്റിടങ്ങളിൽ കൂടുതൽ ഭൂമിയുള്ളവർക്ക്​ പാക്കേജി​​​​െൻറ ആനുകൂല്യം ലഭിക്കില്ല.  ഗെയിലി​​​​െൻറ നേതൃത്വത്തിലാണ്​ പാക്കേജ്​ തയാറാക്കുക. ഇങ്ങനെ നഷ്​ടം സംഭവിക്കുന്നവരെ  കണ്ടെത്താൻ ജില്ല കലക്​ടർ യു.വി. ജോസ്​ ചൊവ്വാഴ്​ച്ച കാരശ്ശേരി ഉൾപ്പെടെ സ്​ഥലങ്ങൾ  സന്ദർശിക്കും -മന്ത്രി പറഞ്ഞു.
സമരത്തിൽ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടായോ  എന്നകാര്യം ഇപ്പോൾ പറയാനാവില്ല. ഇത്​ പൊലീസും ജില്ല ഭരണകൂടവും പരിശോധിക്കും.  അതേസമയം വികസന പദ്ധതികളുമായി ബന്ധപ്പെട്ട്​ എല്ലാ രാഷ്​ട്രീയ പാർട്ടികളും  സമവായത്തിലെത്തിയാലും ചില സംഘടനകൾ അനാവശ്യ ഭീതി പരത്തുന്ന അവസ്​ഥയുണ്ട്​. ഇത്​  എല്ലാവും തിരിച്ചറിയണം -മന്ത്രി കൂട്ടിച്ചേർത്തു. 

വ്യവസായ മന്ത്രി എ.സി. മൊയ്​തീ​​​​െൻറ അധ്യക്ഷതയിൽ ചേർന്ന ​േയാഗത്തിൽ എം.പിമാരായ എം.​ െഎ.​െഎ ഷാനാവാസ്​, എം.കെ. രാഘവൻ, എം.എൽ.എമാരായ ജോർജ്​ എം. തോമസ്​, കാരാട്ട്​  റസാഖ്​, പാറക്കൽ അബ്​ദുല്ല, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ബാബു പറശ്ശേരി, മറ്റു  ജനപ്രതിനിധികൾ, കലക്​ടർ യു.വി. ജോസ്​, വ്യവസായവകുപ്പ്​ അഡീഷണൽ ചീഫ്​ സെക്രട്ടറി പോൾ  ആൻറണി, സബ്​ കലക്​ടർ വി. വിഗ്​നേശ്വരി, ഗെയിൽ പ്രതിനിധി ടോണി മാത്യൂ, സമരസമിതി പ്രതിനിധികളായ ജി. അബ്​ദുൽ അക്​ബർ, അബ്​ദുൽ കരീം, രാഷ്​ട്രീയ പാർട്ടി  പ്രതിനിധികളായ​ പി. മോഹനൻ, കെ. ച​ന്ദ്രൻ, നിജേഷ്​ അരവിന്ദ്​, സി.പി. ചെറിയ മുഹമ്മദ്​, എൻ.സി.  അബൂബക്കർ, ടി.പി ജയചന്ദ്രൻ തുടങ്ങിയവർ പ​െങ്കടുത്തു. 

യോഗത്തിലെ മറ്റു തീരുമാനങ്ങൾ: 

  • അലൈൻമ​​​െൻറിൽ മാറ്റം വരുത്തില്ല. ബദൽ മാർഗങ്ങൾ പ്രായോഗികമല്ല.
  • ഗെയിലി​​​​െൻറ നേതൃത്വത്തിൽ ​ഗ്രാമപഞ്ചായത്ത്​ ഒാഫിസുകളിൽ ഹെൽപ്​ ഡെസ്​ക്കുകൾ ആരംഭിക്കും. 
  • വീടി​​​​െൻറ അഞ്ചുമീറ്റർ അടുത്തുകൂടി പൈപ്പ്​ ലൈൻ കടന്നുപോയാലും വീടുകൾ സംരക്ഷിക്കാൻ  നടപടി സ്വീകരിക്കും. 
  • ഭൂമിയുടെ ഫെയർ വാല്യുവി​​​​െൻറ അഞ്ചിരട്ടി തുകയാണ്​ നിലവിലെ നഷ്​ടപരിഹാരം. ഇത്​  വർധിപ്പിക്കണമെന്ന ആവശ്യം  ഗൗരവപൂർവം പരിഗണിക്കും. തുക കൂട്ടണമെന്ന്​  ഗെയിലിനോട്​ ആവശ്യപ്പെടും. 
  • ​പ്രവൃത്തി തുടങ്ങിയ സ്​ഥലങ്ങളുടെ രേഖ കൈമാറിയാൽ ഒരാഴ്​ച്ചക്കകവും നോട്ടി​ൈഫ ചെയ്​ത  ഭൂമിയുടെ രേഖ കൈമാറിയാൽ മൂന്നാഴ്​ച്ചക്കകവും നഷ്​ടപരിഹാരം നൽകും. 
  • സമരവുമായി ബന്ധപ്പെട്ട്​ പൊലീസ്​ പരിധി വിട്ടു, പൊലീസിനെ ആക്രമിച്ചു, പൊതമുതൽ നശിപ്പിച്ചു  എന്നതടക്കമുള്ള ആക്ഷേപവും മറ്റു നിയമ നടപടികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി  തീരുമാനമെടുക്കും. 
  • പൊലീസ്​ വീടുകളിൽ കയറിയിറങ്ങുന്നു എന്ന പരാതിയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. 
  • നെൽ വയലുകൾക്കും മറ്റും നഷ്​ടപരിഹാരം കുറവാണെന്ന പരാതിയുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​  കണ്ണൂ​രിൽ നടപ്പാക്കി മാതൃകയിൽ പാക്കേജ്​ നടപ്പാക്കാൻ ജില്ല കലക്​ടറെ ചുമതലപ്പെടുത്തി. 
  • ഗെയിൽ നോട്ടീസ്​ നൽകുന്നില്ല എന്ന്​ പറയുന്നതിൽ വസ്​തുതയില്ല. സർവെ നമ്പർ ഉൾപ്പെടെ  രേഖപ്പെടുത്തിയാണ്​ നോട്ടീസാണ്​ നൽകിയത്​. 
  • പദ്ധതിയുമായി ബന്ധ​െപ്പട്ട്​ ജനങ്ങളുടെ എല്ലാ സംശയങ്ങളും പരിഹരിക്കും. 
  • ചർച്ച വിജയമായാണ്​ സർക്കാർ കാണുന്നത്​. ചർച്ചയിൽ പ​െങ്കടുത്തവരെല്ലാം പദ്ധതി  യാഥാർഥ്യാകണം എന്നാഗ്രഹിക്കുന്നവരാണ്​. 
  • പൈപ്പ്​ ലൈനി​​​​െൻറ ​സുരക്ഷ ഉറപ്പാക്കാൻ നാല്​ ഏജൻസികൾ പരിശോധിക്കും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsac moideenall party meetingmalayalam newsGail strike
News Summary - gail strike all party meeting -Kerala news
Next Story