ഗെയിൽ: ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കാനാവില്ല –മന്ത്രി
text_fieldsതിരുവനന്തപുരം: ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ.
പൊതുസമൂഹത്തിെൻറ പിന്തുണയോടെ എതിർപ്പുകൾ മറികടന്ന് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നും നിയമസഭയെ അറിയിച്ചു.
10 സെേൻറാ അതിനുതാഴെയോ ഉള്ളവർക്ക് അഞ്ചു ലക്ഷവും കണ്ണൂരിൽ നെൽവയലുകളുടെ നഷ്ടപരിഹാരത്തിനു പുറമേ, സെൻറിന് 3761 രൂപ നിരക്കിൽ വേറെയും നൽകും. 10 സെൻറിൽ താഴെ ഭൂമിയുള്ളവരിൽ പൈപ്പിടാൻ രണ്ട് മീറ്ററേ ഉപയോഗിക്കൂ. നിലവിലെ വീടുകൾ സംരക്ഷിക്കും. ബാക്കിയുള്ള സ്ഥലത്ത് വീട് വെക്കുന്നതിന് രേഖ കൈമാറും.