Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിൽ സമരം; 10 പേർക്ക്...

ഗെയിൽ സമരം; 10 പേർക്ക് ജാമ്യം, 11 പേരുടെ അപേക്ഷ നാളെ 

text_fields
bookmark_border
gail-strike
cancel
camera_alt??????: ?????????

കോഴിക്കോട്: ഗെയിൽ സമരവുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായ 21 പേർക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ഇതിൽ പൊലീസിനെ അക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന പരാതിയിൽ അറസ്റ്റിലായ പതിനൊന്ന് പേർക്ക് പുറത്തിറങ്ങാനാവില്ല. ഈ കേസിൽ ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. 

ഗെയിൽ സമരവുമായി ബന്ധപ്പെട്ട്​ ബുധനാഴ്​ചയുണ്ടായ സംഭവങ്ങളിൽ ​ 33 പേരെ ​ റിമാൻഡ് ചെയ്തിരുന്നു. മുക്കം, അരീക്കോട്​ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ നടപടി. മുക്കം പൊലീസ്​ അറസ്​റ്റുചെയ്​ത 21 പേർക്കാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 

മുക്കം പൊലീസ്​ സ്​റ്റേഷൻ സംഘടിതമായി ആ​ക്രമിക്കാൻ ശ്രമിച്ചു, ഗെയിലി​​​​​െൻറയും പൊലീസി​‍​​​​െൻറയും വാഹനങ്ങളും കെ.എസ്​.ആർ.ടി.സി ബസുകളും തകർത്തു, പൊലീസി​​​​​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്​തു തുടങ്ങിയ  കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയത്​. 

അതിനിടെ ഗെയിൽ പുനരധിവാസ പദ്ധതി ആലോചിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് ലീഗ് അംഗങ്ങൾ ഇറങ്ങിപ്പോയി. പതിനൊന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതാണ് കാരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgail protestGAIL pipeline projectmalayalam newsGail strike
News Summary - Gail Protest; Calicut Session Court Gaves Bail for 21 Protesters-Kerala News
Next Story