ഗെയില്‍: നഷ്‌ടപരിഹാരം ഇരട്ടിയാക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ ഇടാനുള്ള അവകാശം കമ്പനിക്ക് നൽകുന്ന ഭൂവുടമകൾക്കുള്ള നഷ്‌ടപരിഹാരം ഇരട്ടിയാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയാണ് നഷ്‌ടപരിഹാരം നിശ്ചയിക്കുക. നിലവിൽ വിപണി വില പുതുക്കിയ ന്യായവിലയുടെ അഞ്ചുമടങ്ങായിരുന്നു. മൊത്തം 116 കോടിയുടെ വർധനയാണ് ഭൂമിയുടെ നഷ്ടപരിഹാരത്തിൽ ഇതോടെ ഉണ്ടായിരിക്കുന്നത്. 2012ൽ പദ്ധതി ആരംഭിച്ചതുമുതൽ ഇത് ബാധകമാക്കാനും യോഗം തീരുമാനിച്ചു.
10 സെേൻറാ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ട് മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ നിലവിലുള്ള വീടുകൾ സംരക്ഷിക്കും. വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടുെവക്കത്തക്ക രീതിയിൽ അലൈൻമെൻറ് ഒരു സൈഡിലൂടെ രണ്ട് മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും. വീട് വെക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയിൽ അനുമതിപത്രമായി ഉപയോഗിക്കാൻ കഴിയുന്ന രേഖ ഭൂവുടമക്ക് നൽകും.
10 സെേൻറാ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് ആശ്വാസധനമായി (എക്സ്േഗ്രഷ്യ) അഞ്ചു ലക്ഷം രൂപ നൽകാനും തീരുമാനമായി. നിലവിലെ നിയമമനുസരിച്ച് വീടുകൾക്ക് അടിയിലൂടെ പൈപ്പ്ലൈൻ കൊണ്ടുപോകാൻ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു വശത്തുകൂടി കടന്നുപോകുന്ന രീതിയിലാണ് അലൈൻമെൻറ് തീരുമാനിക്കുക. വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്‌ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരിൽ നടപ്പാക്കിയ ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ, സെൻറിന് 3761 രൂപ പാക്കേജ് മറ്റെല്ലാ ജില്ലകളിലും നടപ്പാക്കും. നെൽവയലുകൾക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ, സെൻറിന് 3761 രൂപ നിരക്കിൽ പ്രത്യേക നഷ്ടപരിഹാരവും നൽകും. വ്യവസായമന്ത്രി എ.സി. മൊയ്തീനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗെയിൽ ജനറൽ മാനേജർ ടോണി മാത്യുവും യോഗത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ നിർദേശം ചർച്ച ചെയ്യും –സമരസമിതി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുെവച്ച നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്ന് എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അറിയിച്ചു. സമരസമിതിയുടെ മുഖ്യ ആവശ്യം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നതും ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വില നൽകണമെന്നുമായിരുന്നു. ഇൗ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. ഗെയിൽ മുമ്പ് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. കേന്ദ്രസർക്കാർ വികസനത്തിന് ഭൂമി ഏെറ്റടുക്കുേമ്പാൾ വിപണിവിലയുടെ നാലിരട്ടിയാണ് കൊടുക്കുന്നത്. ഗെയിലിൽനിന്ന് ഇത് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം,ഇരകളുടേയും സമരസമിതിയുടേയും ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയാറായത് നല്ല തുടക്കമാണ്. ഭാവിയിൽ ഇരകൾക്ക് അനുകൂലമായ തീരുമാനം സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഗഫൂർ കുറുമാടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
