ഗഹാന് രജിസ്ട്രേഷനിലൂടെ സബ് രജിസ്ട്രാർ ഒാഫിസ് പേപ്പര് രഹിതമാകുന്നു
text_fieldsതിരുവനന്തപുരം: ഗഹാൻ രജിസ്േട്രഷനായി വായ്പയെടുക്കുന്നവർ ഇനി സബ് രജിസ്ട്രാർ ഒാഫ ിസുകളിൽ അലയേണ്ട. ഗഹാൻ രജിസ്േട്രഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലാകുന്നതോടെ ഫയലിങ് ഷീറ്റ് ഒഴിവാക്കി രജിസ്േട്രഷൻ പേപ്പർ രഹിതമാകും.
വസ്തു പണയപ്പെടുത്തി സ ഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നവർക്ക് ഗഹാൻ (പണയാധാരം) രജിസ്റ്റർ ചെയ്യുന്നതിനായി സബ് രജിസ്ട്രാർ ഒാഫിസിലെത്തി രജിസ്റ്റർ ചെയ്യുന്നതാണ് നിലവിലുള്ള രീതി. എന്നാൽ, ഗഹാൻ രജിസ്േട്രഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതോടെ വായ്പയെടുക്കുന്നവർ സബ് രജിസ്ട്രാർ ഒാഫിസിലേക്ക് എത്തേണ്ടതില്ല. വായ്പയെടുക്കുന്ന ബാങ്കിലിരുന്നുതന്നെ ഗഹാൻ രജിസ്േട്രഷൻ നടപടികൾ പൂർത്തിയാക്കാനാകും. ഇതിനായി ബാങ്കുകളിൽ ഈടുവെക്കുന്ന വസ്തുവിെൻറ വിവരം (ഗഹാൻ) ബാങ്ക് സെക്രട്ടറിയോ മാനേജറോ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഒാഫിസിലേക്ക് ഓൺലൈൻവഴി കൈമാറി ഗഹാൻ രജിസ്േട്രഷൻ പൂർത്തിയാക്കും.
വസ്തു പണയപ്പെടുത്തി സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നവർ മുൻകാലങ്ങളിൽ ആധാരം എഴുത്തുകാരെ സമീപിച്ച് പണയാധാരം എഴുതി രജിസ്റ്റർ ചെയ്താണ് വായ്പയെടുത്തിരുന്നത്. പിന്നീടത് ഗഹാൻ രജിസ്േട്രഷനിലായതോടെ ആധാരം എഴുത്തുകാരെ ഒഴിവാക്കി ബാങ്കിൽനിന്നുതന്നെ ഗഹാൻ ബോണ്ടും ഫയലിങ് ഷീറ്റും എഴുതി വായ്പയെടുക്കുന്നവർക്ക് നൽകി സബ് രജിസ്ട്രാർ ഒാഫിസിൽ എത്തിച്ച് ഫയൽ ചെയ്യുകയായിരുന്നു.
ഫയലിങ് ഷീറ്റ് സബ് രജിസ്ട്രാർ ഒാഫിസിലും ഒറിജിനൽ ഗഹാൻ ബാങ്കിലേക്കും നൽകിയിരുന്നു. എന്നാൽ, ഗഹാൻ രജിസ്േട്രഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലാകുന്നതോടെ സബ് രജിസ്ട്രാർ ഒാഫിസുകളിൽ ഗഹാൻ രജിസ്േട്രഷെൻറ വാല്യം രജിസ്റ്ററും ഇല്ലാതാകും. ഗഹാൻ രജിസ്േട്രഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുവേണ്ടി ബാങ്ക് സെക്രട്ടറിമാരുടെ ഡിജിറ്റൽ ഒപ്പിനായി സഹകരണ ബാങ്കുകളോട് രജിസ്േട്രഷൻ വകുപ്പ് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
