Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമുദായ സംവരണം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകും -ജി.സുകുമാരന്‍ നായര്‍

text_fields
bookmark_border
Sukumaran Nair
cancel
Listen to this Article

ചങ്ങനാശ്ശേരി : ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ ഒന്നാം വര്‍ഷപ്രവേശനത്തിന് സര്‍ക്കാര്‍ നൽകിയിട്ടുള്ള 10 ശതമാനം സമുദായ സംവരണം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകുമെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാർത്താകുറിപ്പിൽ അറിയിച്ചു.

ന്യൂനപക്ഷ പിന്നാക്കവിഭാഗ സ്‌കൂളുകള്‍ക്ക് 20 ശതമാനം സമുദായ സംവരണം നൽകുമ്പോള്‍ മുന്നാക്ക വിഭാഗത്തിന് ലഭിക്കുന്നത് 10 ശതമാനം മാത്രമാണ്. ഈ വേര്‍തിരിവ് നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ നല്‍കിയ നാമമാത്ര സംവരണം കോടതി റദ്ദുചെയ്തത്.

സര്‍ക്കാറിന്റെ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് എയ്ഡഡ് സ്‌കൂളുകളില്‍ മുന്നാക്ക സമുദായ സ്‌കൂളുകള്‍ 10 ശതമാനത്തില്‍ താഴെയാണ് -അദ്ദേഹം പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - G. Sukumaran Nair will file appeal against High Court order
Next Story