Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശശി തരൂർ അസ്സൽ നായർ; ഡൽഹി നായർ വിശേഷണം ധാരണാപ്പിശകെന്ന് ജി. സുകുമാരൻ നായർ
text_fieldsbookmark_border
തിരുവനന്തപുരം: ശശി തരൂർ അസ്സൽ നായരാണെന്നും ഡൽഹി നായരാണെന്ന് നേരത്തേ പറഞ്ഞത് ധാരണ പിശകാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ചെറിയ ധാരണ പിശകുണ്ടായിട്ടുണ്ട്. അതെല്ലാം മാറി. ഞാൻ തിരുത്തിയിട്ടുണ്ട്. അസ്സൽ നായരാണെന്ന് പറഞ്ഞു. അതുകൊണ്ടാണ് അന്ന് അദ്ദേഹത്തെ യോഗത്തിന് വിളിച്ചത്.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തെരഞ്ഞെടുപ്പിലും സമദൂര നിലപാടാണുള്ളത്. സംഘടനയിൽപെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ല. ഓരോരുത്തരും മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുന്നതിനോട് തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
Next Story

