കോടിയേരി അതിരുകടക്കുന്നു -ജി. സുകുമാരൻ നായർ
text_fieldsപെരുന്ന: മാടമ്പിത്തരം മനസിൽവെച്ചാൽ മതിയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എൻ.എസ്.എസ് ജന റൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോടിയേരി അതിരു കടക്കുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു. അധികാരമുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം ആർക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിയേരി പറഞ്ഞതിന് തക്ക മറുപടിയുണ്ട്. എന്നാൽ, അതല്ല എൻ.എസ്.എസിന്‍റെ സംസ്കാരം. മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. ഒരേ വിശ്വാസവുമായി ഒരുമിച്ച് നീങ്ങിയിരുന്ന ജനങ്ങൾ രണ്ട് വിഭാഗങ്ങളായി അകലാൻ കാരണമായത് വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ്. അത് ഒാർമയിൽ ഉണ്ടാകണം.
എൻ.എസ്.എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ നേരിടും. അതിനുള്ള സംഘടനാ ശേഷിയും കെട്ടുറുപ്പും സംഘടനക്കുണ്ടെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
എൻ.എസ്.എസിന്‍റേത് തമ്പ്രാക്കൻമാരുടെ നിലപാടാണെന്നാണ് കോടിയേരി രാവിലെ ആരോപിച്ചത്. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.എമ്മിനില്ല. മാടമ്പിത്തരം മനസിൽവെച്ചാൽ മതി. ജാതിയും മതവും പറഞ്ഞ് ഇടതുപക്ഷത്തെ തോൽപിക്കാൻ ഇതിന് മുമ്പ് ശ്രമങ്ങൾ നടന്നിട്ടുണ്ട്. അന്ന് ഇടതുപക്ഷത്തെ തോൽപിക്കാനായിട്ടില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
