Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി. സുധാകരൻെറ...

ജി. സുധാകരൻെറ വിശ്വസ്​തനായ ലോക്കൽ സെക്രട്ടറിയെ മാറ്റി

text_fields
bookmark_border
ജി. സുധാകരൻെറ വിശ്വസ്​തനായ ലോക്കൽ സെക്രട്ടറിയെ മാറ്റി
cancel

ആലപ്പുഴ: മുൻ മ​ന്ത്രി ജി. സുധാകര​െൻറ വിശ്വസ്​തനായ ലോക്കൽ സെക്രട്ടറിയെ സി.പി.എം മാറ്റി. പുന്നപ്ര നോർത്ത്​ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.​ േമാഹൻകുമാറിനെയാണ്​ സ്ഥാനത്തുനിന്ന്​ ​നീക്കിയത്​. ശനിയാഴ്​ച അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന എൽ.സി യോഗത്തിലാണ്​ തീരുമാനമുണ്ടായത്​.

നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ വീഴ്​ചയുണ്ടായെന്ന ആരോപണത്തിൽ മുൻമന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സുധാകരനെത​ിരെ പാർട്ടി അന്വേഷണ കമീഷൻ തെളിവെടുപ്പ്​ പൂർത്തിയാക്കി റിപ്പോർട്ട്​ സമർപ്പിക്കാനിരി​െക്കയാണ്​ ഈ നീക്കം​.

കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത രഘുവിനാണ്​ ചുമതല​ നൽകിയിരിക്കുന്നത്​. അമ്പലപ്പുഴ ഏരിയ സെൻറർ അംഗംകൂടിയായ മോഹൻകുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകാലത്താണ്​ ലോക്കൽ സെക്രട്ടറിയാക്കിയത്​. അന്ന്​ എൽ.സി സെക്രട്ടറിയായിരുന്ന രഘുവിനെതിരെ ചില ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു മാറ്റം.

എന്നാൽ, പാർട്ടി സമ്മേളനം ആരംഭിക്കുന്നതിന്​ മ​ുന്നോടിയായി താൽക്കാലിക ചുമതലയിൽനിന്ന്​ ഒഴിവാക്കിയതായാണ്​ ഔദ്യോഗിക വിശദീകരണം. അതേസമയം, സുധാകര​ൻ താമസിക്കുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റിയിലെ സെക്രട്ടറിയെ മാറ്റിയതിൽ​ ഒരുവിഭാഗത്തി​ന്​ എതിർപ്പുണ്ട്​. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പാർട്ടിതല ചർച്ചയിൽ സുധാകരനുവേണ്ടി ഉറച്ച നിലപാട്​ സ്വീകരിച്ച ആളായിരുന്നു​ മോഹൻകുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G Sudhakaran
News Summary - G Sudhakarans local secretary replaced
Next Story