Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴക്കെടുതി:...

മഴക്കെടുതി: ക്യാമ്പുകളിൽ മരുന്നും ഭക്ഷണവും കൃത്യമായി എത്തിക്കുന്നു​ണ്ടെന്ന്​ ജി. സുധാകരൻ

text_fields
bookmark_border
മഴക്കെടുതി: ക്യാമ്പുകളിൽ മരുന്നും ഭക്ഷണവും കൃത്യമായി എത്തിക്കുന്നു​ണ്ടെന്ന്​ ജി. സുധാകരൻ
cancel

കോഴിക്കോട്​: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക്​ സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണത്തിന്​ മറുപടിയുമായി മന്ത്രി ജി. സുധാകരൻ. ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക്​ മരുന്നും ഭക്ഷണവും നൽകലാണ് ഭരണകൂടത്തി​​​െൻറ  ഉത്തരവാദിത്തം. സർക്കാർ അത് കൃത്യമായി ചെയ്യുന്നുണ്ട്. ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലയിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്​. എല്ലായിടത്തേക്കും അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്​. എന്നാൽ എല്ലാ ക്യാമ്പും സന്ദർശിക്കുകയെന്നത്​ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്ത രാഷ്ട്രീയം ചില പത്രങ്ങൾക്കുണ്ട്​. കുട്ടനാട് കണ്ടിട്ടില്ലാത്തവരാണ് ചാനൽ ചർച്ചകൾ നയിക്കുന്നതെന്നും ജി.സുധാകരൻ പരിഹസിച്ചു.

അധികൃതര്‍ ദുരിത ബാധിത പ്രദേശങ്ങളിലേക്ക്​ തിരിഞ്ഞു നോക്കുന്നില്ലെന്ന്​ ആരോപണം ഉയർന്നിരുന്നു. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ടായിട്ടും ഒരു മന്ത്രി പോലും  ദുരിത ബാധിത പ്രദേശങ്ങളിലേക്ക്  തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും പ്രദേശത്ത്​ ഇതുവരെ സൗജന്യ റേഷന്‍  പോലും നൽക്കാന്‍  കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhag sudhakaranmonsoonheavy raincamp
News Summary - G Sudhakaran's comment on Rain causalities - Kerala news
Next Story