Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന്​  പറഞ്ഞിട്ടില്ല -ജി. സുധാകരൻ

text_fields
bookmark_border
മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന്​  പറഞ്ഞിട്ടില്ല -ജി. സുധാകരൻ
cancel

തിരുവനന്തപുരം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാമെന്നോ എൽ.ഡി.എഫ് അങ്ങനെ തീരുമാനിച്ചെന്നോ വാഗ്ദാനം നൽകിയെന്നോ താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഇടുക്കിയിലെ കല്ലാർപ്പാലം ഉദ്ഘാടനം ചെയ്യുമ്പോൾ താൻ അത്തരത്തിൽ പ്രസംഗിച്ചെന്ന് ചില ലേഖകന്മാർ കെട്ടുകഥ ഉണ്ടാക്കി. മാണി നേർവഴിക്ക് സഞ്ചരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് രാഷ്​ട്രീയത്തിൽ ഉന്നതി കിട്ടുമായിരുന്നെന്ന് 2012ൽ നിയമസഭയിൽ പ്രസംഗിച്ച കാര്യമാണ് താൻ പറഞ്ഞത്. എൽ.ഡി.എഫ് മാണിയെ മുഖ്യ മന്ത്രിയാക്കാൻ തീരുമാനിച്ചെന്നോ വാഗ്ദാനം കൊടുത്തെന്നോ മുഖ്യമന്ത്രി ആക്കുമെന്നോ ത​​​െൻറ പ്രസംഗത്തിലെവിടെയും പറഞ്ഞിട്ടില്ല. പ്രസംഗത്തി​​െൻറ പൂർണ രൂപം പുറത്തുവിടണം. ഉത്തരവാദിത്തപ്പെട്ട ആളുകൾ പറയാത്ത കാര്യങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുന്നത് ചാനലുകളുടെ വിനോദമായി മാറി. ഇതു ജനങ്ങൾ അംഗീകരിക്കില്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് മാധ്യമങ്ങൾ പിന്തിരിയണമെന്നും മന്ത്രി പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.   

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - g sudhakaran
Next Story