ദേവേന്ദ്രന്‍ മദ്യപാനി –മന്ത്രി ജി. സുധാകരന്‍
text_fieldsആലപ്പുഴ: ഏറ്റവും വലിയ മദ്യപാനി ദേവേന്ദ്രനാണെന്നും അയാള്‍ കാണിക്കാത്ത വിവരക്കേടില്ളെന്നും മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ ജില്ല എക്സൈസ് എംപ്ളോയീസ് സഹകരണ സംഘം രണ്ടാമത് വാര്‍ഷിക പൊതുയോഗവും വായ്പ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി.
പൊതു മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് പറയാനാവില്ല. സര്‍ക്കാറിന് വരുമാനം ലഭിക്കുന്ന കാര്യത്തില്‍ ആര്‍ക്കും ഇടപെടാനും കഴിയില്ല. ഇത് ജനവാസ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയാല്‍ പ്രയാസമാണ്. മദ്യശാലകള്‍ മാറ്റുന്നത് സംബന്ധിച്ച് വ്യക്തമായ പദ്ധതി ആവശ്യമാണ്. കേരളത്തില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന രീതി അവസാനിപ്പിക്കണം. ടൂറിസം വളരണമെങ്കില്‍ മദ്യം അനിവാര്യമാണ്. ഇതാണ് റിസോര്‍ട്ടുകള്‍ അടക്കം ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്. വിദേശികളുടെ ഭക്ഷണത്തിന്‍െറ ഭാഗമാണ് മദ്യം. അവര്‍ അധ്വാനികളാണ്. തന്‍െറ സഹമന്ത്രിമാരില്‍ ആരും മദ്യം ഉപയോഗിക്കില്ളെന്നും സുധാകരന്‍ പറഞ്ഞു.
