ലോ അക്കാദമി: റവന്യൂ വകുപ്പ് അയച്ച ഫയല്‍ മന്ത്രി സുധാകരന്‍ തിരിച്ചയച്ചു
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ രജിസ്ട്രേഷനും നിയമാവലിയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് അയച്ച ഫയല്‍ മന്ത്രി ജി. സുധാകരന്‍ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കാണാതെ അയച്ച ഫയലില്‍ നടപടിയെടുക്കാനാകില്ളെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി. 1984ല്‍ ഭൂമി പതിച്ചുകിട്ടിയശേഷം ലോ അക്കാദമി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജില്ല രജിസ്ട്രാറെക്കൊണ്ട് വിശദ അന്വേഷണം നടത്തണമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് നിര്‍ദേശം നല്‍കണമെന്നാണ് രണ്ടാഴ്ചമുമ്പ് റവന്യൂ മന്ത്രി, രജിസ്ട്രേഷന്‍ മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി കാണാതെ അയച്ച ഫയലായതിനാല്‍ ഒന്നും ചെയ്യാനാകില്ളെന്നായിരുന്നു സുധാകരന്‍െറ നിലപാട്. അങ്ങനെ ഫയല്‍ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിലത്തെി.
