Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാതയോര മദ്യ നിരോധനം: കോടതി വിധി അംഗീകരിക്കുന്നതായി ജി. സുധാകരൻ
text_fieldsbookmark_border
തിരുവനന്തപുരം: പാതയോരത്തെ മദ്യശാല നിരോധം ബാറുകള്‍ക്കും ബാധകമാണെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിധിക്കെതിരെ റിവ്യൂ പെറ്റീഷന് നല്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി വിധി സ്വാഗതാര്‍ഹവും ചരിത്രപരവുമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരനും പ്രതികരിച്ചു. സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടത് ജനങ്ങളുടെ ക്ഷേമമാണെന്നും സര്‍ക്കാറിന്റെ സാമ്പത്തിക നഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
