Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി ഇടപെട്ടു: അരൂര്‍ - അരൂക്കുറ്റി ടോള്‍ നിര്‍ത്തലാക്കി
text_fieldsbookmark_border
വടുതല: അരൂര്‍ -അരൂക്കുറ്റി പാലത്തില്‍ 2002 ആഗസ്റ്റ് മുതല്‍ നടന്നു വന്നിരുന്ന ടോള്‍ പിരിവ് നിര്‍ത്തി വെയ്ക്കാന്‍ മന്ത്രി ജി.സുധാകരന്റെ ഉത്തരവ്. വെള്ളിയാഴ്ച രാത്രിയാണ് വിഷയത്തിൽ ഇടപെട്ട് ഉത്തരവ് ഇറക്കിയത്. ടോള്‍ പുതുതായി ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നയപരമായി അനുകൂലിക്കുന്നില്ല. പ്രസ്തുത പാലത്തില്‍ ഈ വര്‍ഷത്തേയ്ക്കുള്ള ടോള്‍ പിരിവിനുള്ള ടെണ്ടര്‍ നടത്തി നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കുന്നതിനിടയില് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുകയും പതിനാലുവര്‍ഷമായി പിരിക്കുന്ന ടോള്‍ തുടര്‍ന്നു പിരിക്കേണ്ടതില്ലെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Next Story
