Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രിയും കസേരയിൽ ഇരിക്കാൻ പാടില്ല, അയാളെ അപ്പോൾ പുറത്താക്കണം': ജി. സുധാകരൻ

text_fields
bookmark_border
Ministers Challenging CM Must Be Sacked Immediately: G Sudhakaran Slams Cabinet Colleagues, Questions Suresh Gopis Alappuzha Visit
cancel
camera_alt

ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കണമെന്നും കൊള്ളാത്ത മന്ത്രിമാരുണ്ടെങ്കിൽ അവരെ മാറ്റണമെന്നും മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായ ജി. സുധാകരൻ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രി പോലും മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ ചില അംഗങ്ങളുടെ പ്രവർത്തനങ്ങളെയും പരസ്യ പ്രസ്താവനകളെയും ജി. സുധാകരൻ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വാസമാർജ്ജിച്ചവരാണ് മന്ത്രിമാരാകുന്നത്. എന്നാൽ ആ മുഖ്യമന്ത്രിക്കെതിരെ തന്നെ ഒരു മന്ത്രി പ്രസ്താവന ഇറക്കുകയാണ്. അത്തരക്കാരെ അപ്പോൾ തന്നെ പുറത്താക്കണം. ഇടവും വലവും ഒക്കെ നോക്കേണ്ടതുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അത് ചെയ്യാത്തതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പാർലമെന്റിൽ പോയവർക്ക് സംസ്ഥാന ഗവൺമെന്റിൽ മന്ത്രിയാവണമെന്ന ആഗ്രഹത്തെയും അദ്ദേഹം പരിഹസിച്ചു. 'ഇതൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? സംസ്ഥാന മന്ത്രിസഭയെക്കാൾ എത്രയോ വലിയ പദവിയാണ് പാർലമെന്റ് അംഗത്വം,'അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെയും ആഞ്ഞടിച്ച് സുധാകരൻ

ആലപ്പുഴ ബീച്ചിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ സുരേഷ് ഗോപിയുടെ സന്ദർശനത്തിനെതിരെയും ജി. സുധാകരൻ വിമർശനമുന്നയിച്ചു. തന്റെ മണ്ഡലത്തിൽപ്പെട്ട സ്ഥലമാണിതെന്നും, അവിടെ സന്ദർശനത്തിനെത്തിയ കാര്യം തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 'തന്നെ അറിയിക്കാതെ സ്ഥലം സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു?" സുധാകരൻ ചോദിച്ചു.

അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോൾ യു.ഡി.എഫ് സർക്കാരിനുള്ളിലും മുന്നണിയിലും രൂക്ഷമായ അഭിപ്രായ ഭിന്നതകൾ പുകയുന്ന പശ്ചാത്തലത്തിലാണ് ജി.സുധാകരന്റെ പ്രതികരണം. പി.എസ്.സി നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫും മറ്റ് മന്ത്രിമാരും മന്ത്രിസഭാ യോഗത്തിൽ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയത് വലിയ വിവാദമായിരിക്കുകയാണ്. മുന്നണിയിൽ ഒരു കാര്യവും ആലോചിക്കുന്നില്ലെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പത്രസമ്മേളനത്തോടെയാണ് ഭിന്നതകൾ പതിയെ പുറത്തുവരാൻ തുടങ്ങിയത്.

മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾ പുറത്തായതിന് പിന്നാലെ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വീതം വെക്കുന്നതിലെ കാലതാമസത്തെച്ചൊല്ലി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണും കേരള കോൺഗ്രസ് (ജോസഫ്) നേതാക്കളും പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ മാറ്റണമെന്ന ആവശ്യവും കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും മുന്നണിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Ministers Challenging CM Must Be Sacked Immediately': G Sudhakaran Slams Cabinet Colleagues
Next Story