Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ മതിൽ പിൻമാറ്റം:...

വനിതാ മതിൽ പിൻമാറ്റം: മഞ്​ജുവി​െൻറ കണ്ണട മാറ്റണമെന്ന്​ ജി. സുധാകരൻ

text_fields
bookmark_border
വനിതാ മതിൽ പിൻമാറ്റം: മഞ്​ജുവി​െൻറ കണ്ണട മാറ്റണമെന്ന്​ ജി. സുധാകരൻ
cancel

ആലപ്പുഴ: വനിതാ മതിൽ പരിപാടിയിൽ നിന്നും പിൻമാറിയ നടി മഞ്​ജു വാര്യർക്കെതിരെ മന്ത്രി ജി.സുധാകരൻ. മഞ്​ജു വാര്യർ ന ോക്കിക്കണ്ട സാമൂഹിക ബോധത്തി​​​​​െൻറ കണ്ണട മാറ്റേണ്ട സമയമായെന്ന്​ സുധാകരൻ പറഞ്ഞു. വനിതാ മതിലിനു രാഷ്ട്രീയമില്ല. അതിൽ രാഷ്​ട്രീയം കണ്ടത്​ മഞ്ജു നോക്കിക്കണ്ട കണ്ണടയുടെ കുഴപ്പമാണ്. അഭിനേത്രി എന്ന നിലയിൽ അ​വരോട്​ ബഹുമാനക്കുറവില്ലെന്ന​ും മന്ത്രി പറഞ്ഞു.

വനിതാ മതിലിനെ എതിർത്ത എൻ.എസ്​.എസിനെയും സുധാകരൻ വിമർശിച്ചു. സാമൂഹിക വിപ്ലവങ്ങൾക്കു നേതൃത്വം നൽകിയ മന്നത്തു പത്മനാഭൻ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോൾ നവോത്ഥാന പ്രവർത്തനത്തെ എതിർക്കുന്നതെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാരി​​​​​െൻറ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാ മതിലിന് പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീട്​ അതു പിൻവലിച്ചു.

മഞ്​ജു വാര്യരുടെ പിൻമാറ്റത്തിനെതിരെ മന്ത്രി മണിയും രംഗത്തെത്തി. മഞ്ജു വാര്യരെ പ്രതീക്ഷിച്ചല്ല വനിതാ മതിൽ നിർമിക്കാൻ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം പരിപാടിയെ ബാധിക്കില്ലെന്നും എം.എം മണി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsManju Warrierg sudhakaranprogrammewomen wall
News Summary - G Sudhakaran slams Manju Warrier on Women Wall programme - Kerala news
Next Story