Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങൾക്കിടെ വേദി...

വിവാദങ്ങൾക്കിടെ വേദി പങ്കിട്ട്​ ജി. സുധാകരനും എച്ച്​. സലാമും

text_fields
bookmark_border
വിവാദങ്ങൾക്കിടെ വേദി പങ്കിട്ട്​ ജി. സുധാകരനും എച്ച്​. സലാമും
cancel
camera_alt

സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി നിർമിച്ച വീടി​െൻറ താക്കോൽ കൈമാറല്‍ മുന്‍ മന്ത്രി ജി. സുധാകരനും എച്ച്. സലാം എം.എൽ.എയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

അമ്പലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന പരാതിയിൽ സി.പി.എമ്മി​െൻറ പരസ്യശാസനക്ക്​ വിധേയനായ ശേഷം മുൻ മന്ത്രി ജി. സുധാകരനും എച്ച്. സലാം എം.എല്‍.എയും ഒന്നിച്ച്​ ഒര​ു വേദിയിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കളർകോട് മാധവ മന്ദിരത്തിൽ സ്വപ്​നക്കും മകൾ പ്ലസ് ടു വിദ്യാർഥിനി സബിതക്കുമായി സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി നിർമിച്ച വീടി​െൻറ താക്കോൽ കൈമാറല്‍ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റിയംഗമായ ജി. സുധാകരന്‍ താക്കോല്‍ കൈമാറിയ ചടങ്ങില്‍ എച്ച്. സലാം അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ദിവസം പുന്നപ്ര ഗവ. ജെ.ബി സ്കൂളി‍െൻറ ഉദ്​ഘാടനവുമായി ബന്ധപ്പെട്ട് ജി. സുധാകരനെ ഒഴിവാക്കിയതും പേര്​ മായ്​ച്ചതുമടക്കം വിവാദങ്ങള്‍ക്ക് പിന്നാലെയാണ്​ ഇരുവരും വേദി പങ്കിട്ടത്​. സുധാകരൻ മന്ത്രിയായിരിക്കെ ആസ്​തി വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച ഫണ്ട്​ ഉപയോഗിച്ച്​ നിർമിച്ച അദ്ദേഹത്തി​െൻറ സ്വന്തം നാട്ടിലെ സ്​കൂൾ കെട്ടിടത്തി​െൻറ ഉദ്​ഘാടന ചടങ്ങാണ്​ വിവാദമായത്​. സ​ുധാകരനെ വെട്ടിയ ചടങ്ങിൽ സലാം ആയിരുന്നു അധ്യക്ഷൻ. സുധാകരനെ ഒഴിവാക്കിയതിന്​ പിന്നിൽ സലാമാണെന്നായിരുന്നു ആരോപണം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G SudhakaranH salam
News Summary - G. Sudhakaran shared the stage with H salam during the controversy
Next Story