Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൻ...

താൻ മത്സരിച്ചപ്പോഴേതിനേക്കാൾ നന്നായി ഇത്തവണ പ്രവർത്തിച്ചു, തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു -പൊട്ടിത്തെറിച്ച്​ ജി.സുധാകരൻ

text_fields
bookmark_border
താൻ മത്സരിച്ചപ്പോഴേതിനേക്കാൾ നന്നായി ഇത്തവണ പ്രവർത്തിച്ചു, തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു -പൊട്ടിത്തെറിച്ച്​ ജി.സുധാകരൻ
cancel

ആലപ്പുഴ: വോട്ട്​ പെട്ടിയിലായശേഷം താൻ പ്രവർത്തിച്ചില്ലെന്ന്​ പറയുന്നത്​ പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന്​ മന്ത്രി ജി. സുധാകരൻ. രാഷ്​ട്രീയ ക്രിമിനലുകൾ തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു.

താൻ മത്സരിച്ചപ്പോഴേതിനേക്കാൾ നന്നായി ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. 65 യോഗങ്ങളിലാണ്​ പ്രസംഗിച്ചത്​. അമ്പലപ്പുഴയിൽ നിൽക്കേണ്ടതിനാൽ പാർട്ടി ആവശ്യപ്പെട്ടിട്ടുകൂടി ​പുറം പരിപാടി ചുരുക്കി. അമ്പലപ്പുഴയിൽ മാത്രം 17 യോഗങ്ങളിൽ പ്രസംഗിച്ചു. 19 മേഖല കമ്മിറ്റികളിൽ പ​ങ്കെടുത്തു. 38 മണിക്കൂറാണ്​ തെരഞ്ഞെടുപ്പ്​ ചർച്ച ചെയ്യാൻ ചെലവിട്ടത്​. എസ്​.ആർ.പിയുടെ കൂടെ ജില്ല മുഴുവൻ പോയി.​ അവസാന നിമിഷംവരെ ഇറങ്ങിയില്ലെന്ന വാർത്തകൾ വീട്​ പണിതീർന്നപ്പോൾ ആശാരിയെ ആട്ടിയിറക്കുന്നത്​ പോലെയാണ്​.

പിണറായി വിജയനെ സ്​നേഹിക്കുന്ന ജില്ലയാണ്​ ആലപ്പുഴ. 30 വർഷമായി അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. തനിക്കെതിരെ പിണറായി വിജയന്​ പരാതി നൽകിയെന്ന്​ പ്രചരിപ്പിക്കുകയാണ്​​. വേണ്ടത്ര പ്രവർത്തിക്കുന്നില്ലെന്ന്​ കണ്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെ കടിഞ്ഞാൺ ഏറ്റെടുത്തെന്ന്​ വാർത്തനൽകിയവരുടെ ഉദ്ദേശ്യം വേറെയാണ്​.​ പിണറായി എന്താ ജില്ല സെക്രട്ടറിയാണോ. പിണറായിയുടെ പേരെടുത്ത്​ തനിക്കെതിരെ പ്രയോഗിക്കേണ്ടെന്നും അത്​ വില​േ​പ്പാകില്ലെന്നും സുധാകരൻ പറഞ്ഞു.

ഞാൻ തിരിച്ചടിച്ചാൽ വലിയ അടിയായിരിക്കും. എനിക്ക്​ ജനപിന്തുണയുണ്ട്​. പാർട്ടിയുണ്ടാക്കിതന്നതാണത്​. ജനങ്ങൾ എന്നെ ഇഷ്​ടപ്പെടുന്നത്​ ​തെറ്റാണോ. കേരളത്തിലെ ഓരോ കുടുംബത്തിലും എനിക്ക്​ വോട്ടുണ്ട്​. ഞാൻ കൊണ്ടുവന്ന വികസനത്തി​െൻറ പേരിലാണ്​ ആലപ്പുഴയിൽ വോട്ട്​ പിടിച്ചത്​. എ​െൻറ പിൻഗാമിയെന്ന്​ പറഞ്ഞല്ലേ അമ്പലപ്പുഴയിൽ സലാം വോട്ടുചോദിച്ചത്​. എ​േൻറത്​ രക്​തസാക്ഷി കുടുംബമാണ്​. നിലവിൽ ജില്ലകമ്മിറ്റിയിലും സംസ്​ഥാനകമ്മിറ്റിയിലുമുള്ളവരിൽ ഏക രക്​തസാക്ഷി കുടുംബം. എ​െൻറ നേരെ തന്നെ വേണം കളി.

താഴെ തട്ടിൽനിന്ന്​ പ്രവർത്തിച്ച്​ വന്നവനാണ് ഞാൻ​. ഇത്രയും സംഘടനാപരമായ കെട്ടുറപ്പിൽ കയറിവന്ന എത്രപേരുണ്ട്​. തോറ്റാലും ജയിച്ചാലും ഞാൻ പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടുണ്ട്​. ഇതുവരെ വിശ്രമിച്ചിട്ടില്ല. ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്​തിട്ടുണ്ട്​. പാർട്ടി നൽകിയ അംഗീകാരങ്ങളിൽ സന്തോഷവും സംതൃപ്​തിയുമുണ്ട്​. കഴിഞ്ഞ തവണത്തെ അരൂരിലെ തോൽവിക്ക്​ പിന്നിൽ മറ്റ്​ ശക്​തികളാണ്​. നിഷ്​പക്ഷമായിരുന്ന ബി.ഡി.ജെ.എസ്​ വോട്ടുകൾ അവസാനനിമിഷം യു.ഡി.എഫിന്​ അനുകൂലമാകുകയായിരുന്നു.

ചിലർ രാഷ്​ട്രീയത്തിൽ വേണ്ടെന്ന്​ രാഷ്​ട്രീയ ക്രിമിനൽ മാഫിയ സദസ്സിലിരുന്ന്​ തീരുമാനിക്കുകയാണ്​. ഇതിൽ എല്ലാ പാർട്ടികളിലും പെട്ടവരുണ്ട്​. അവരെല്ലാം ഒന്നാണ്​. അവർക്ക്​ രാത്രിയിൽ പാർട്ടിയില്ല. കക്ഷി വ്യത്യാസമില്ലാതെ പരസ്​പരം ബന്ധപ്പെടുന്നു. കുറ്റവാളികളെ രക്ഷിക്കാനും സൽപ്രവർത്തകരെ അപമാനിക്കാനുമാണ്​ ​ശ്രമം. സഖാവ്​ കൃഷ്​ണപിള്ളയുടെ പ്രതിമക്ക്​ നേരെ പരാക്രമം കാട്ടിയ സാമൂഹ്യവിരുദ്ധൻമാരുള്ളിടമാണ്​ ആലപ്പുഴ. ആർക്കുംകൊട്ടാവുന്ന ചെണ്ടയല്ല താനെന്നും ഏത് ജോലി ഏൽപ്പിച്ചാലും ഭംഗിയായിചെയ്യുമെന്ന്​ പിണറായിക്കറിയാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Show Full Article
TAGS:g sudhakaran LDF assembly election 2021 
News Summary - g sudhakaran press meet
Next Story