Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി. സുധാകരന്റെ...

ജി. സുധാകരന്റെ വാർത്താസമ്മേളനം ഉടൻ; ​​​​നേരിടാനൊരുങ്ങി സി.പി.എം; ഒപ്പം മറ്റാ​രും പാ​ർ​ട്ടി വി​ടാ​തി​രി​ക്കാ​ൻ ശ്ര​മം

text_fields
bookmark_border
G Sudhakaran
cancel

ആ​ല​പ്പു​ഴ: സി.​പി.​എം അം​ഗ​ത്വം ഉ​പേ​ക്ഷി​ച്ച്​ മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ സ്വ​ന്തം​ത​ട്ട​ക​മാ​യ അ​മ്പ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും പോ​രി​നി​റ​ങ്ങു​മ്പോ​ൾ നേ​രി​ടാ​നൊ​രു​ങ്ങി പാ​ർ​ട്ടി​യും. നേ​തൃ​ത്വ​മാ​യി ഇ​ട​ഞ്ഞ്​ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ട്ട ജി. ​സു​ധാ​ക​ര​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ഇന്ന് രാ​വി​ലെ 11ന്​ ​പ​റ​വൂ​രി​ലെ വ​സ​തി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ എ​ല്ലാം വെ​ട്ടി​ത്തു​റ​ന്ന്​ പ​റ​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു. എന്നിട്ടും വഴങ്ങാതെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.

ഇതോടെ, സു​ധാ​ക​ര​നൊ​പ്പം ആ​രും പാ​ർ​ട്ടി​വി​ട്ടു​​പോ​കാ​തെ ത​ട​യി​ടാ​ൻ പ്ര​തി​രോ​ധം സി.​പി.​എം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളോ​ട്​ സു​ധാ​ക​ര​ൻ സ​ഹാ​യം തേ​ടി​യ​താ​യു​ള്ള വി​വ​രം പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണി​ത്. അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ച്ചാ​ൽ യു.​ഡി.​എ​ഫ്​ പി​ന്തു​ണ അ​ദ്ദേ​ഹം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​നി​റ​ങ്ങി​യാ​ൽ അ​ഴി​മ​തി​ക്കാ​ര​ന​ല്ലാ​ത്ത സു​ധാ​ക​ര​ന്‍റെ ‘സം​ശു​ദ്ധം ജീ​വി​ത’​ത്തി​ലെ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ക​യെ​ന്ന​താ​ണ്​ സി.​പി.​എ​മ്മി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ൽ ശ​ക്ത​നാ​യ കാ​ല​ത്തെ ചി​ല വി​ഷ​യ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും പൊ​ടി​ത​ട്ടി​യെ​ടു​ത്ത്​ പ്ര​ധാ​ന ച​ർ​ച്ച​യാ​ക്കാ​ൻ നീ​ക്ക​മു​ണ്ട്.

1977ൽ ​പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജി​ൽ​വെ​ച്ചു​ണ്ടാ​യ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ലാ​ണ്​ സു​ധാ​ക​ര​ന്‍റെ സ​​ഹോ​ദ​ര​ൻ ജി. ​ഭു​വ​നേ​ശ്വ​ര​ൻ ര​ക്ത​സാ​ക്ഷി​യാ​യ​ത്. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഈ ​സം​ഭ​വം പി​ൽ​കാ​ല​ത്ത്​ എ​സ്.​എ​ഫ്.​ഐ​യു​ടെ വ​ള​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യി. അ​നു​ജ​ൻ ഭു​വ​നേ​ശ്വ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്​ കോ​ൺ​ഗ്ര​സ്​ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക്കാ​രാ​ണെ​ന്നും അ​വ​രു​ടെ കൂ​ടാ​ര​ത്തി​ലേ​ക്ക്​ ഇ​പ്പോ​ൾ ചേ​ക്കേ​റാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ എ​ങ്ങ​നെ ക​ഴി​യു​​മെ​ന്നും​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ചാ​ര​ണം ഇ​പ്പോ​ൾ​ത​ന്നെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​കും.

ആ​ല​പ്പു​ഴ​യി​ലെ സി.​പി.​എം ഗ്രൂ​പ്​ രാ​ഷ്​​ട്രീ​യ​ത്തി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഇ​ര​യാ​ണ്​ സു​ധാ​ക​ര​ൻ. കെ.​ആ​ർ. ഗൗ​രി​യ​മ്മ​യും ടി.​ജെ. ആ​​ഞ്ച​ലോ​സും പു​റ​ത്തു​പോ​കു​മ്പോ​ഴും 1996ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ​മാ​രാ​രി​ക്കു​ള​ത്ത്​ തോ​ൽ​ക്കു​മ്പോ​ഴും ജി. ​സു​ധാ​ക​ര​ൻ ആ​ല​പ്പു​ഴ​യി​ലെ ശ​ക്ത​നാ​യ നേ​താ​വാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ഏ​ഴു​ത​വ​ണ മ​ത്സ​രി​ച്ചു. നാ​ലു​ത​വ​ണ ജ​യി​ച്ചു. ര​ണ്ടു​ത​വ​ണ മ​ന്ത്രി​യാ​യി. 63 വ​ർ​ഷ​ത്തെ പാ​ർ​ട്ടി​ബ​ന്ധ​മു​ണ്ട്. 43 വ​ർ​ഷം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു.

75 വ​യ​സ്സ്​​ പ്രാ​യ​പ​രി​ധി​യു​ടെ പേ​രി​ൽ 2022ലാ​ണ്​ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. എ​സ്.​എ​ഫ്.​ഐ ആ​ദ്യ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ്​​ കൂ​ടി​യാ​യ ജി. ​സു​ധാ​ക​ര​ൻ 63 വ​ർ​ഷ​ത്തെ പാ​ർ​ട്ടി ബ​ന്ധ​മാ​ണ്​ ഉ​പേ​ക്ഷി​ക്കു​ന്ന​ത്.

സീറ്റൊഴിച്ചിട്ട് കോൺഗ്രസ്

അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്​ കാ​ത്ത്​ സീ​റ്റൊ​ഴി​ച്ചി​ട്ട് കോ​ൺ​​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വു​ക​ൾ. അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ വ്യാ​ഴാ​ഴ്ച നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കും. സു​ധാ​ക​ര​ൻ സ്വ​ത​ന്ത്ര​നാ​യാ​ൽ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ത​ങ്ങ​ളു​ടെ പി​ന്തു​ണ സു​ധാ​ക​ര​ൻ സ്വീ​ക​രി​ക്കു​മോ എ​ന്ന​തി​ല​ട​ക്കം വ്യ​ക്​​ത​ത വ​രാ​നു​ള്ള​തി​നാ​ലാ​ണ്​ സീ​റ്റൊ​ഴി​ച്ചി​ട്ടു​ള്ള കോ​ൺ​ഗ്ര​സ്​ ചു​വ​ടു​വെ​പ്പു​ക​ൾ.

അ​മ്പ​ല​പ്പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ് സാ​ധ്യ​താ​പ​ട്ടി​ക​യി​ലു​ള്ള​ത്​ എം. ​ലി​ജു​വാ​ണ്. അ​മ്പ​ല​പ്പു​ഴ​ക്ക്​ പു​റ​മെ ഉ​ടു​മ്പ​ൻ​ചോ​ല​യി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലും ലി​ജു​വി​ന്‍റെ പേ​ര്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റു​വ​ശ​ത്ത്, സു​ധാ​ക​ര​ൻ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ൽ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​നാ​ണ് സി.പി.എം തീ​രു​മാ​നം. ​

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മു​ട്ട​ട വാ​ർ​ഡി​ൽ സ്​​ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള നീ​ക്കം സി.​പി.​എം വെ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ നി​യ​മ​പോ​രാ​ട്ട​ങ്ങ​ള​ിലു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ക്കു​ക​യും സി.​പി.​എ​മ്മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത വൈ​ഷ്​​ണ സു​രേ​ഷി​നെ​യാ​ണ്​ നേ​മ​ത്ത്​ കോ​ൺ​ഗ്ര​സ്​ ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G SudhakaranCPMPinarayi Vijayan
News Summary - g sudhakaran cpm pinarayi vijayan
Next Story