യു.ഡി.എഫ് സർക്കാറിന്‍റെ പ്രോടേം സ്പീക്കറായി ചുമതലയേറ്റ് ജി.സുധാകരൻ; ഗവർണർക്ക് മുന്നിൽ ആദ്യ എം.എൽ.എ ആയി സത്യ പ്രതിജ്ഞ ചെയ്തു
text_fieldsതിരുവന്തപുരം: ജി. സുധാകരൻ പ്രോടേം സ്പീക്കറായി ചുമതലയേറ്റു.16ാം കേരള നിയമ സഭയിൽ ചുമതലയേൽക്കുന്ന ആദ്യ എം.എൽ.എ ആയി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. നാളെ നടക്കുന്ന എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ജി.സുധാകരൻ സ്പീക്കറാകും. മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. അന്ന് ജി.സുധാകരൻ സഭ നിയന്ത്രിക്കും. സ്പീക്കർ സ്ഥാനത്തേക്ക് ഇടതുപക്ഷം മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇല്ലാത്ത പക്ഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏകപക്ഷീയമായി വിജയിച്ച് സ്പീക്കറാകും.
പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കാനിരിക്കെ വകുപ്പുകൾ സംബന്ധിച്ച് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങളിലുൾപ്പെടെ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

